

മലപ്പുറം: വളാഞ്ചേരിയില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ലോറി യുവതിയുടെ ശരീരത്തിന് മുകളിലൂടെ കയറി ഇറങ്ങിയെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരി എളയമ്പറമ്പില്‍ റഫീഖിന്റെ ഭാര്യ ജംഷീന (27) ആണ് മരിച്ചത്. ഡ്രൈവിംഗ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.
Content Highlights: Women died road accident in Malappuram