പഴയ ഇ- മെയിൽ ഐഡി പറഞ്ഞു കൊടുക്കുന്ന ഫീലാണ് ഇപ്പോൾ എന്റെ പഴയ സിനിമകൾ കാണുമ്പോൾ; ഭാവന

ആ സിനിമയിലെ എന്റെ വർത്തമാന രീതി ഇപ്പോൾ കേൾക്കുമ്പോൾ എനിക്ക് ചമ്മൽ തോന്നാറുണ്ട്

പഴയ ഇ- മെയിൽ ഐഡി പറഞ്ഞു കൊടുക്കുന്ന ഫീലാണ് ഇപ്പോൾ എന്റെ പഴയ സിനിമകൾ കാണുമ്പോൾ; ഭാവന
dot image

മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള നടിയാണ് ഭാവന. നമ്മൾ എന്ന സിനിമയിലെ നടിയുടെ പരിമളം എന്ന കഥാപാത്രം സോഷ്യൽ മീഡിയയിൽ ഇപ്പോഴും റീലുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ തന്റെ സിനിമകൾ വീണ്ടും കാണാറില്ലെന്നും നമ്മൾ സിനിമ ചെയ്യുന്ന സമയത്തുള്ള ശബ്ദം കേൾക്കുമ്പോൾ ക്രിഞ്ച് അടിക്കുമെന്നും പറയുകയാണ് നടി. ഗൾഫ് ട്രീറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ തനിക്ക് ആദ്യം ഒരു പ്രൈവറ്റ് അക്കൗണ്ട് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാൽ എന്നെച്ചുറ്റിപ്പറ്റി വരുന്ന വ്യാജ വാർത്തയിൽ വ്യക്തത വരുത്താൻ വേണ്ടി ഒരു ഒഫീഷ്യൽ അക്കൗണ്ട് വെക്കൂവെന്ന് പറഞ്ഞപ്പോഴാണ് ഇൻസ്റ്റയിൽ ജോയിൻ ചെയ്തതെന്നും നടി പറഞ്ഞു.

'എന്റെ സിനിമകൾ ഞാൻ കണ്ടു കൊണ്ട് ഇരിയ്ക്കാറില്ല. സ്‌ക്രീനിൽ എന്നെ കാണുമ്പോൾ എനിക്ക് ചളിപ്പാണ്. നമ്മൾ സിനിമയിലെ എന്റെ പരിമളം എന്ന വേഷം കാണുമ്പോഴും അങ്ങനെ തന്നെയാണ്. അന്ന് തുടങ്ങിയ സമയമാണ്. 16 വയസിലാണ്. എന്റെ ശബദം, മോഡുലേഷൻ കേൾക്കുമ്പോൾ എനിക്ക് ക്രിഞ്ച് അടിക്കും. പഴയ ഇമെയിൽ ഐ ഡി പറഞ്ഞു കൊടുക്കുന്ന ഫീലാണ് എനിക്ക്. ഐക്കോണിക്ക് കഥാപാത്രമാണ് ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആ സിനിമയിലെ എന്റെ വർത്തമാന രീതി ഇപ്പോൾ കേൾക്കുമ്പോൾ എനിക്ക് ചമ്മൽ തോന്നാറുണ്ട്; ഭാവന പറഞ്ഞു.

സോഷ്യൽമീഡിയയിൽ ആദ്യം എനിക്കൊരു പ്രെെവറ്റ് അക്കൗണ്ടായിരുന്നു ഉള്ളത്. കുറേ ഫേക്ക് ന്യൂസുകൾ വരും. ഡിവോഴ്സ് ആകാൻ പോകുകയാണ്, ഡിവോഴ്സ് ആയി എന്നെല്ലാം. ഒരു ഒഫീഷ്യൽ അക്കൗണ്ട് വെക്കൂ, ആക്ടീവ് പോലുമാകേണ്ട വ്യാജ വാർത്തയിൽ വ്യക്തത വരുത്താം എന്ന് എന്നോട് ഒരുപാട് പേർ പറഞ്ഞു. അങ്ങനെയാണ് ഞാൻ ഇൻസ്റ്റയിൽ ജോയിൻ ചെയ്തത്. ചില സമയത്ത് ഭയങ്കര ആക്ടീവ് ആയിരിക്കും. ചിലപ്പോൾ ഒന്നുമുണ്ടാകില്ല. കമന്റുകൾ ഇടയ്ക്ക് നോക്കാറുണ്ടെന്നും ഭാവന കൂട്ടിച്ചേർത്തു.

Content Highlights: Bhavana says she feels cringe watching her old films now

dot image
To advertise here,contact us
dot image