

പാലക്കാട്: ദേശീയപാതയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ഡീസല്‍ മോഷ്ടിക്കുന്ന സംഘം പൊലീസ് പിടിയിൽ. അഞ്ച് അംഗ സംഘമാണ് പിടിയിലായത്. സംഘത്തെ പിടികൂടാനുളള പൊലീസ് ശ്രമത്തിനിടെ നാടകീയ സംഭവങ്ങളാണുണ്ടായത്. പൊലീസ് വാഹനത്തിലും ഇടിച്ച് സംഘം രക്ഷപ്പെടാൻ ശ്രമിച്ചതോടെ പൊലീസുകാർ പിന്തുടർന്ന് പ്രതികളെ വലയിലാക്കുകയായിരുന്നു. തുടർന്ന് വാണിയംപാറയില്‍ വച്ചാണ് വാഹനവും സംഘത്തെയും പൊലീസ് പിടിക്കൂടിയത്. പൊലീസിന്റെ വലയിലാവുമെന്ന് കണ്ട് ഡ്രൈവര്‍മാര്‍ ഇറങ്ങി ഓടിയെങ്കിലും വിടാൻ വടക്കാഞ്ചേരി പൊലീസും തയ്യാറായിരുന്നില്ല.
പിടിച്ചെടുത്ത വാഹനങ്ങളില്‍ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെത്തി. വാഹനത്തിന്റെ വലത് ഭാഗത്തായി പ്രത്യേകം നിര്‍മിച്ച ടാങ്കുകളും മോട്ടറുകളും ഡീസല്‍ മോഷ്ടിക്കാനായി ഇവര്‍ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു ആഴ്ച്ചയായി റോഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നും ഡീസല്‍ മോഷ്ടിക്കുന്നു എന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടിയത്.
Content Highlights: group that stealed diesel from vehicles parked on the national highway caught by the police