അഭിനന്ദനങ്ങൾ മീനാക്ഷിക്കുട്ടീ, കേരളത്തിന്റെ അഭിമാനമെന്ന് മീനാക്ഷിയുടെ പാേസ്റ്റിന് പ്രതികരണവുമായി ആർ ബിന്ദു

വിശ്വാസികൾ എന്നു കരുതുന്നവരിൽ ചിലർ തന്നെയാണ് 'നിരീശ്വരവാദികൾ' എന്ന് മീനാക്ഷി പങ്കുവെച്ച പോസ്റ്റിനാണ് മന്ത്രി ആർ ബിന്ദു അഭിനന്ദിച്ചിരിക്കുന്നത്

അഭിനന്ദനങ്ങൾ മീനാക്ഷിക്കുട്ടീ, കേരളത്തിന്റെ അഭിമാനമെന്ന് മീനാക്ഷിയുടെ പാേസ്റ്റിന് പ്രതികരണവുമായി ആർ ബിന്ദു
dot image

വിശ്വാസികളിൽ ചിലർ തന്നെ ദൈവ മുതൽ മോഷ്ടിക്കുകയും, മറ്റു ചിലർ ദൈവത്തിന്റെ ആളുകളായി നിന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുമ്പോൾ അവരാണ് നിരീശ്വരവാദികളെന്ന് പറഞ്ഞുകൊണ്ട് നടി മീനാക്ഷി കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇപ്പോഴിതാ മീനാക്ഷിയെ പ്രശാസിച്ച് എത്തിയിരിക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. മാനവിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന യുവ സർഗ്ഗ പ്രതിഭകൾ കേരളത്തിന്റെ അഭിമാനമാണെന്നും അഭിനന്ദനങ്ങളെന്നും ആർ ബിന്ദു പറഞ്ഞു.

'സാമൂഹിക സൗഹൃദത്തെ സംബന്ധിച്ച് ആശയവ്യക്തതയുള്ള, മാനവിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന യുവ സർഗ്ഗ പ്രതിഭകൾ കേരളത്തിന്റെ അഭിമാനം…അഭിനന്ദനങ്ങൾ മീനാക്ഷിക്കുട്ടീ,' മന്ത്രി ആർ ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു. മീക്ഷിയുടെ പോസ്റ്റ് ചർച്ചയായതിൽ പിന്നെ നിരവധി പേര് നടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

'യത്തീസ്റ്റ് ആണോന്ന് … ചോദ്യമെങ്കിൽ 'റാഷണലാണ് ' എന്നുത്തരം… പക്ഷെ യഥാർത്ഥ യത്തീസ്റ്റ് ( നിരീശ്വരവാദി) ആരാണ്… തീർച്ചയായും ദൈവത്തോട് കൂടുതൽ അടുത്ത് നില്ക്കുന്നുവെന്ന് നമ്മൾ കരുതുന്ന വിശ്വാസികളിൽ ചിലർ തന്നെ അവർ ദൈവ മുതൽ മോഷ്ടിക്കുമ്പോൾ … അല്ലെങ്കിൽ ദൈവത്തിൻ്റെ ആളുകളായി നിന്ന് കുട്ടികളുൾപ്പെടെയുള്ളവരെ ഉപദ്രവിക്കുമ്പോൾ …ഒക്കെയും കൃത്യമായും അവർക്കറിയാം അവരെയോ… അവരുടെ ബന്ധുക്കളെയോ ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ല അഥവാ അങ്ങനെയൊന്നില്ല എന്നു തന്നെ ചുരുക്കിപ്പറഞ്ഞാൽ .. വിശ്വാസികൾ എന്നു നമ്മൾ കരുതുന്നവരിൽ ചിലർ തന്നെയത്രേ 'നിരീശ്വരവാദികൾ'…

പൊതുവെ യത്തീസ്റ്റുകൾ എന്നു പറഞ്ഞു നടക്കുന്നവർ വല്യ ശല്യമുണ്ടാക്കിയതായി അറിവുമില്ല… തന്നെ …ശാസ്ത്ര ബോധം … ജീവിതത്തിൻ്റെ ക്വാളിറ്റി മെച്ചപ്പെടുത്താനും … ചുറ്റുപാടുകളെ ശരിയായി മനസ്സിലാക്കാനും എന്നെ ഏറെ സഹായിക്കുന്നു… അത് പക്ഷെ എനിക്ക് ചുറ്റുമുള്ള മറ്റുള്ളവർക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്…. മതബോധങ്ങൾക്കോ .. ദൈവബോധങ്ങൾക്കോ … തുടങ്ങി ഒന്നിനും,' എന്നായിരുന്നു മീനാക്ഷി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

Content Highlights- R Bindu responds to Meenakshi's post, calling her the pride of Kerala

dot image
To advertise here,contact us
dot image