
കൊച്ചി: ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ 14വയസുകാരനെ കാണാനില്ല. വിദ്യാധിരാജ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീവേദ് പി എസിനെയാണ് കാണാതായത്. ഇന്നലെ രാത്രി കത്തെഴുതിവച്ച് വീട് വിടുകയായിരുന്നു. സംഭവത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള സ്റ്റേഷനിലോ 9809000199 എന്ന നമ്പറിലോ അറിയിക്കുക. നീല ഹൂഡി ധരിച്ച് ബാഗുമായി കുട്ടി നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Content Highlights: A student from Aluva's Chengamanadu district is missing