അഗളിയിൽ വൻ കഞ്ചാവ് തോട്ടം; 60 സെൻ്റിൽ പതിനായിരത്തോളം ചെടികൾ, നശിപ്പിച്ച് പൊലീസ്

അഞ്ചു മണിക്കൂറോളം കാട്ടിലൂടെ യാത്ര ചെയ്താണ് പോലീസ് സംഘം കഞ്ചാവ് കൃഷി കണ്ടെടുത്തത്

അഗളിയിൽ വൻ കഞ്ചാവ് തോട്ടം; 60 സെൻ്റിൽ പതിനായിരത്തോളം ചെടികൾ, നശിപ്പിച്ച് പൊലീസ്
dot image

അട്ടപ്പാടി: അഗളി സത്യക്കല്ലുമലയുടെ താഴ്വാരത്ത് വൻ കഞ്ചാവ് വേട്ട. 60 സെൻ്റ് സ്ഥലത്ത് വളർത്തിയ പതിനായിരത്തോളം കഞ്ചാവ് ചെടികളാണ് കേരള തീവ്രവാദ വിരുദ്ധസേന നശിപ്പിച്ചത്. അഞ്ചു മണിക്കൂറോളം ഉൾക്കാട്ടിലൂടെ യാത്ര ചെയ്താണ് പൊലീസ് സംഘം കഞ്ചാവ് കൃഷി കണ്ടെടുത്തത്.

കേരള പൊലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് കൃഷി വേട്ടകളിൽ ഒന്നാണിത്. തീവ്രവാദ വിരുദ്ധസേന ഡിഐജി പുട്ടാ വിമലാദിത്യ ഐപിഎസ്ന് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മേഖലയിൽ പരിശോധന നടത്തിയത്. പ്രദേശത്ത് പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Content Highlight : Massive cannabis hunt in Attappadi results in discovery of around 10,000 plants

dot image
To advertise here,contact us
dot image