കെഎസ്ആർടിസി ബസ്സിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് സ്ഥലം മാറ്റിയ നടപടി; ഹൈക്കോടതിയെ സമീപിച്ച് ഡ്രൈവര്‍

ഹര്‍ജിയില്‍ ഹൈക്കോടതി കെഎസ്ആര്‍ടിസിയോട് വിശദീകരണം തേടി

കെഎസ്ആർടിസി ബസ്സിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് സ്ഥലം മാറ്റിയ നടപടി; ഹൈക്കോടതിയെ സമീപിച്ച് ഡ്രൈവര്‍
dot image

കൊച്ചി: കെഎസ്ആര്‍ടിസി ബസ്സില്‍ പ്ലാസിറ്റിക് കുപ്പി കാബിനില്‍ സൂക്ഷിച്ചതിന് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ നല്‍കിയ ഗതാഗത വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് ഹെെക്കോടതിയെ സമീപിച്ച് ഡ്രൈവര്‍. പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫ് ആണ് ഹൈകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജയ്‌മോന്റെ ഹര്‍ജിയില്‍ ഹൈകോടതി കെഎസ്ആര്‍ടിസിയോട് വിശദീകരണം തേടി. അഞ്ച് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം.

ഒക്ടോബര്‍ ഒന്നിനായിരുന്നു ഹര്‍ജിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. ബസ്സില്‍ പ്ലാസിറ്റിക് കുപ്പി കാബിനില്‍ സൂക്ഷിച്ചതിനും ബസ് വൃത്തിയായി സൂക്ഷിക്കാത്തതിനുമാണ് ജയ്‌മോന്‍ ജോസഫിനെതിരെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നേരിട്ട് നടപടിയെടുത്തത്. ജയ്‌മോന് പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് തൃശൂരിലെ പുതുക്കാട് ഡിപ്പോയിലേക്കാണ് സ്ഥലം മാറ്റിയത്.എന്നാല്‍, ഒമ്പത് വര്‍ഷമായി താന്‍ സര്‍വീസില്‍ ഉണ്ടെന്നും ഇതുവരെ തൊഴിലില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും സ്ഥലം മാറ്റിയ നടപടി മൗലിക അവകാശങ്ങളുടെ ലംഘനമാണ് എന്നുമാണ് ഹര്‍ജിയിലെ ജയ്‌മോന്റെ വാദം.

content highlights: Driver approaches High Court questioning Transport Department's action in transferring punishment

dot image
To advertise here,contact us
dot image