കൂലിയെ മലർത്തിയടിച്ച് ആ ഫ്ലോപ്പ് പടം; കഴിഞ്ഞ വാരം ഒടിടിയിൽ ഏറ്റവുമധികം പേര്‍ കണ്ട സിനിമകൾ ഇവയൊക്കെ..

അനിമേഷന്‍ ചിത്രം മഹാവതാര്‍ നരസിംഹയാണ് ലിസ്റ്റില്‍ നാലാം സ്ഥാനത്ത്

കൂലിയെ മലർത്തിയടിച്ച് ആ ഫ്ലോപ്പ് പടം; കഴിഞ്ഞ വാരം ഒടിടിയിൽ ഏറ്റവുമധികം പേര്‍ കണ്ട സിനിമകൾ ഇവയൊക്കെ..
dot image

തിയേറ്റർ റിലീസ് പോലെ കാഴ്ചക്കാർ ഒടിടിയിലുമുണ്ട്. ഒടിടിയിലൂടെ പുറത്തിറങ്ങുന്ന സിനിമകൾക്ക് പലപ്പോഴും തിയേറ്ററിനേക്കാൾ വലിയ കാഴ്ചക്കാർ ലഭിക്കുന്നതും പതിവാണ്. ഇപ്പോഴിതാ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഒടിടിയിലൂടെ കണ്ട സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തിറക്കിയ പട്ടികയാണ് ഇത്.

ഒക്ടോബര്‍ 6 മുതൽ 12 വരെയുള്ള കാഴ്ചക്കാരുടെ ലിസ്റ്റ് ആണ് ഇപ്പോൾ പുറത്തുവരുന്നത്. ലിസ്റ്റ് പ്രകാരം ഹൃത്വിക് റോഷൻ-ജൂനിയർ എൻടിആർ ചിത്രം വാർ 2 ആണ് ഒന്നാം സ്ഥാനത്ത്. ഒക്ടോബര്‍ 9 ന് നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ബോളിവുഡ് ചിത്രത്തിന് 35 ലക്ഷം കാഴ്ചകളാണ് ലഭിച്ചത്. തിയേറ്ററിൽ പരാജയമായ സിനിമയ്ക്ക് ഒടിടിയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 400 കോടി ബജറ്റിൽ എത്തിയ ചിത്രം മുടക്കു മുതൽ പോലും നേടാനാകാതെ തിയേറ്ററിൽ വീണു. സിനിമയുടെ വി എഫ് എക്സ് നിരാശയാണെന്നും എന്നാൽ സിനിമയുടെ ക്ലൈമാക്സ് മികച്ചു നിൽക്കുന്നുണ്ടെന്നും ആരാധകർ പറഞ്ഞിരുന്നു. സിനിമയിലെ ചില സീനുകൾക്ക് ട്രോളും ലഭിച്ചിരുന്നു.

വാറിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്തുള്ളത് രജനി ചിത്രമായ കൂലി ആണ്. 26 ലക്ഷം കാഴ്ചകളാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകള്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സെപ്റ്റംബര്‍ 11 ന് എത്തിയിരുന്നു. തിയേറ്ററിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. അജയ് ദേവ്ഗണ്‍ നായകനായ ബോളിവുഡ് ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2 ആണ് ലിസ്റ്റില്‍ മൂന്നാമത്. സെപ്റ്റംബര്‍ 26 ന് നെറ്റ്ഫ്ലിക്ലില്‍ എത്തിയ ചിത്രമായിരുന്നു ഇത്. 20 ലക്ഷം കാഴ്ചകളാണ് ചിത്രം പോയ വാരം നെറ്റ്ഫ്ലിക്സില്‍ നേടിയത്. മോശം പ്രതികരണം നേടിയ സിനിമ വലിയ പരാജയമായിരുന്നു ബോക്സ് ഓഫീസിൽ നേടിയത്. അനിമേഷന്‍ ചിത്രം മഹാവതാര്‍ നരസിംഹയാണ് ലിസ്റ്റില്‍ നാലാം സ്ഥാനത്ത്. സെപ്റ്റംബര്‍ 19 ന് നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ചിത്രം 15 ലക്ഷം കാഴ്ചകളാണ് നേടിയിരിക്കുന്നത്.

ശിവകാര്‍ത്തികേയന്‍റെ തമിഴ് ചിത്രം മദ്രാസിയാണ് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്ത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 3 ന് എത്തിയ ചിത്രം 14 ലക്ഷം കാഴ്ചകളാണ് നേടിയത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ ശരാശരി പ്രകടനം കാഴ്ചവെച്ചിരുന്നു. വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോൻ സിനിമയിൽ എത്തുന്നത്. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങിയത്.

Content Highlights: War 2 overtakes coolie in OTT most view list

dot image
To advertise here,contact us
dot image