കൈയിലുള്ളത് 1,638 ക്രെഡിറ്റ് കാർഡുകൾ! ക്യാഷ്ബാക്കിൽ ലൈഫ് ആഘോഷമാക്കുന്ന ഇന്ത്യക്കാരൻ! ഒപ്പം ലോക റെക്കോർഡും

കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം ഇരട്ടിയായി എന്നാണ് ആർബിഐ വ്യക്തമാക്കുന്നത്

കൈയിലുള്ളത് 1,638 ക്രെഡിറ്റ് കാർഡുകൾ! ക്യാഷ്ബാക്കിൽ ലൈഫ് ആഘോഷമാക്കുന്ന ഇന്ത്യക്കാരൻ! ഒപ്പം ലോക റെക്കോർഡും
dot image

ലോകത്ത് ഏറ്റവും കൂടുതൽ ക്രെഡിറ്റ് കാർഡുള്ള വ്യക്തി ഒരു ഇന്ത്യക്കാരനാണെന്ന കാര്യം നിങ്ങൾക്കറിയാമോ? 1638 ക്രെഡിറ്റ് കാർഡുകളുള്ള അദ്ദേഹത്തിന് 2021 ഏപ്രിലിൽ ഏറ്റവും കൂടുതൽ ക്രെഡിറ്റ് കാർഡുകളുടെ ഉടമയെന്ന ഗിന്നസ് റെക്കോർഡും ലഭിച്ചു. പേര് മനീഷ് ധമേജ. ഈ ക്രെഡിറ്റ് കാർഡുകൾ തന്റെ വരുമാന മാർഗമായി ഉപയോഗിച്ച് ജീവിതം ആസ്വദിക്കുകയാണ് അദ്ദേഹം.

ഷോപ്പിങിനും ബില്ലുകൾ പേ ചെയ്യുന്നതിനും ഒരു പരിധി കൊണ്ടുവരാൻ സഹായിക്കുന്നതാണ് ക്രെഡിറ്റ് കാർഡുകൾ എന്നാണ് പറയപ്പെടുന്നത്. പക്ഷേ ധമേജയുടെ കഥ ഇതിനെയെല്ലാം മാറ്റിപ്പറയിക്കുന്നതാണ്. ഈ കാർഡുകൾ ഉപയോഗിച്ച് യാത്രാ ആനുകൂല്യങ്ങൾ, ഹോട്ടൽ വാസം, സുഗമമായ ബിൽ അടയ്ക്കൽ സൗകര്യം എന്നിവയെല്ലാം ഒരു രൂപ കടമില്ലാതെയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ക്രെഡിറ്റ് കാർഡിലൂടെ ലഭിക്കുന്ന ഭൂരിഭാഗം റിവാർഡുകളും ക്യാഷ്ബാക്കുകളുമാണ് ഇതിന് സഹായിക്കുന്നതെന്നാണ് മനീഷ് ധമേജയുടെ അവകാശവാദം.

2016ലെ നോട്ടുനിരോധന കാലഘട്ടത്തിലെ തന്റെ അനുഭവവും അദ്ദേഹം വിവരിക്കുന്നുണ്ട്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ച സമയം ആളുകൾ ബാങ്കുകൾക്ക് മുന്നിലും എടിഎമ്മിന് മുന്നിലും ക്യൂ നിൽക്കുകയായിരുന്നു. യുപിഐയ്ക്ക് വലിയ പ്രചാരമില്ലാത്ത ആ കാലത്ത്, താൻ ക്രെഡിറ്റ് കാർഡുകളെ ആശ്രയിച്ചും ഡിജിറ്റൽ പേയ്‌മെന്റ് നടത്തിയും വീട്ടിൽ വിശ്രമിക്കുകയാണ് ഉണ്ടായതെന്ന് ധമേജ് പറയുന്നു. കാൻപൂരിലെ സിഎസ്‌ജെഎം സർവകലാശാലയിൽ നിന്നും ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം എന്നിവയിൽ ബിസിഎയും, ലക്‌നൗവിലെ ഇന്റഗ്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും എംസിഎയും നേടിയിട്ടുള്ള ധമേജ്, ഇഗ്നോവിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള വ്യക്തിയാണ്.

അധികമായി പണം ചിലവാക്കുന്ന ഉപകരണമല്ല ക്രെഡിറ്റ് കാർഡുകൾ മറിച്ച് കൃത്യമായും സമർത്ഥമായും ഉപയോഗിച്ചാൽ അതിൽ നിന്നും വരുമാനം ഉണ്ടാക്കാമെന്നാണ് ധമേജ് സ്വന്തം അനുഭവം വിവരിച്ച് വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം ഇരട്ടിയായി എന്നാണ് ആർബിഐ വ്യക്തമാക്കുന്നത്. 2019ൽ 5.53കോടിയാണ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെങ്കിൽ 2024 ഡിസംബറിൽ അത് 10.80കോടിയായി ഉയർന്നുവെന്നാണ് കണക്കുകൾ.
Content Highlights: Meet Mr. Manish Dhameja who posses 1638 credit cards

dot image
To advertise here,contact us
dot image