'യാനം ട്രാവല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍'; പുതി ഉദ്യമത്തിന് തുടക്കം കുറിച്ച് ടൂറിസം വകുപ്പ്

പരിപാടിയുടെ രജിസ്ട്രേഷൻ ആരംഭിച്ചു

'യാനം ട്രാവല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍'; പുതി ഉദ്യമത്തിന് തുടക്കം കുറിച്ച് ടൂറിസം വകുപ്പ്
dot image

തിരുവനന്തപുരം: ട്രാവല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റ് എന്ന പുതി ഉദ്യമത്തിന് തുടക്കം കുറിച്ച് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. യാനം എന്ന പേരില്‍ നടക്കുന്ന പരിപാടിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അതിഥികള്‍ പങ്കെടുക്കുന്ന പരിപാടി ഒക്ടോബര്‍ 17 മുതല്‍ വര്‍ക്കലയില്‍ വച്ചാണ് നടക്കുക.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്‍പതോളം എഴുത്തുകാര്‍, ട്രാവല്‍ ജേണലിസ്റ്റുകള്‍, ഫോട്ടോഗ്രാഫര്‍മാര്‍, ട്രാവല്‍ ബ്ലോഗര്‍മാരും വ്‌ലോഗര്‍മാരുമെല്ലാം ഭാഗമായിക്കൊണ്ട് കേരളാ ടൂറിസത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് തന്നെ ആദ്യമായി സംഘടിപ്പിക്കുന്ന 'യാനം ട്രാവല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍' ഒക്ടോബര്‍ 17 മുതല്‍ വര്‍ക്കലയില്‍ ആരംഭിക്കുകയാണെന്ന് മുഹമ്മദ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

ടൂറിസം മേഖലയില്‍ ട്രാവല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ എന്ന ഒരു പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുന്ന കാര്യം നേരത്തെ പങ്കുവെച്ചിരുന്നുവല്ലോ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്‍പതോളം എഴുത്തുകാര്‍, ട്രാവല്‍ ജേണലിസ്റ്റുകള്‍, ഫോട്ടോഗ്രാഫര്‍മാര്‍, ട്രാവല്‍ ബ്ലോഗര്‍മാരും വ്‌ലോഗര്‍മാരുമെല്ലാം ഭാഗമായിക്കൊണ്ട് കേരളാ ടൂറിസത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് തന്നെ ആദ്യമായി സംഘടിപ്പിക്കുന്ന 'യാനം ട്രാവല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍' ഒക്ടോബര്‍ 17 മുതല്‍ വര്‍ക്കലയില്‍ ആരംഭിക്കുകയാണ്. കേരളാ ടൂറിസത്തെ അടുത്തറിയാന്‍ സഹായിക്കുന്ന ട്രാവല്‍ ട്രെയിലുകളും, ഫോട്ടോഗ്രാഫി, യാത്രാ വിവരണം തുടങ്ങിയ വിഷയങ്ങളില്‍ വിവിധ വര്‍ക് ഷോപ്പുകളും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

കേരളാടൂറിസത്തിന്റെ മാര്‍ക്കറ്റിംഗ് പരിപാടികളില്‍ ലോകശ്രദ്ധയാകര്‍ഷിക്കാന്‍ പോകുന്ന മറ്റൊരു ഉദ്യമമായി ട്രാവല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാനം ട്രാവല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന്റെ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിച്ചിരിക്കുകയാണ്.
എല്ലാവരെയും സ്വാഗതം ചെയ്യുന്നു..

Content Highlight; Tourism Department Launches Travel Literature Fest Initiative

dot image
To advertise here,contact us
dot image