'ദേവാസുരവും രാവണപ്രഭുവും പടച്ചുവിട്ടവൻ,' ആരാധകർക്കൊപ്പം പടം കാണാൻ തിയേറ്ററിൽ എത്തി രഞ്ജിത്ത്

ആരാധകർക്കൊപ്പം രാവണപ്രഭു കാണാൻ തിയേറ്ററിൽ എത്തി സംവിധായകൻ രഞ്ജിത്ത്

'ദേവാസുരവും രാവണപ്രഭുവും പടച്ചുവിട്ടവൻ,' ആരാധകർക്കൊപ്പം പടം കാണാൻ തിയേറ്ററിൽ എത്തി രഞ്ജിത്ത്
dot image

മംഗലശ്ശേരി നീലകണ്ഠനായും, മകൻ കാർത്തികേയനായും മോഹൻലാൽ നിറഞ്ഞാടിയ ചിത്രമാണ് രാവണപ്രഭു. ഇപ്പോൾ വീണ്ടും ആരാധകർക്ക് ആഘോഷിക്കാനായി ചിത്രം തിയേറ്ററിൽ എത്തിയിരിക്കുകയാണ്. വൻ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമ കാണാൻ ആരാധക്കൊപ്പം എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത്.

രാവണപ്രഭുവിന്റെ ആദ്യഭാഗമായ ഐ വി ശശി സംവിധാനം ചെയ്ത ദേവാസുരത്തിന്റെ തിരക്കഥ എഴുതിയതും രഞ്ജിത്ത് ആയിരുന്നു. രണ്ട് ചിത്രങ്ങളും തിയേറ്ററിൽ സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ വീണ്ടും ചിത്രം തിയേറ്ററിൽ ആഘോഷമാകുമ്പോൾ കൊച്ചി കവിത തിയേറ്ററിൽ എത്തിയിരിക്കുകയാണ് രഞ്ജിത്തും. ഇദ്ദേഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.

മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് രാവണപ്രഭുവിന് ലഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡ് ആയി. ആദ്യ ദിനം സിനിമയ്ക്ക് വലിയ കളക്ഷൻ തന്നെ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.

അതേസമയം, നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Content Highlights: Director Ranjith arrives at the theater to watch Ravana Prabhu with fans

dot image
To advertise here,contact us
dot image