
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തീ പൊള്ളലേറ്റ് യുവതി മരിച്ചത് ആത്മഹത്യയെന്ന് പൊലീസ്. യുവതിയുടെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നു. ആത്മഹത്യയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവാണെന്നും ഇയാള്‍ ലോണെടുത്ത് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്നും കുറിപ്പില്‍ പറയുന്നുണ്ട്. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്‌ളിനെതിരെയാണ് ആരോപണം. ഇന്നലെയാണ് നെയ്യാറ്റിന്‍കര സ്വദേശി സുനിത കുമാരി പൊള്ളലേറ്റ് മരിച്ചത്.
ജോസ് ഫ്രാങ്ക്‌ളിന്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ലോണ്‍ എടുത്ത് നല്‍കാന്‍ സുനിതയെ ലൈംഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു എന്നും മകന്‍ വ്യക്തമാക്കി. ഏറെ നാളായി ജോസ് ഫ്രാങ്ക്‌ളിന്‍ സുനിതയെ ബുദ്ധിമുട്ടിച്ചിരുന്നതായും രാത്രി വൈകിയും ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും മകന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight; Family opposes Congress leader in Sunitha’s death case at Neyyattinkara