90-ാം മിനിറ്റിൽ റഹീം അലിയുടെ ഗോൾ; സിംഗപ്പൂരിനെതിരെ ഇന്ത്യക്ക് ആശ്വാസ സമനില

സിംഗപ്പൂരിന്റെ കടുത്ത ആക്രമങ്ങളെ അതിജീവിച്ചാണ് ഇന്ത്യ സമനില നേടിയത്.

90-ാം മിനിറ്റിൽ റഹീം അലിയുടെ ഗോൾ; സിംഗപ്പൂരിനെതിരെ ഇന്ത്യക്ക് ആശ്വാസ സമനില
dot image

എ എഫ് സി ഏഷ്യൻ കപ്പ് ക്വാളിഫയർ ഗ്രൂപ്പ് പോരാട്ടത്തിൽ സിംഗപ്പൂരിനോട് സമനില വഴങ്ങി ഇന്ത്യ. 90-ാം മിനിറ്റിൽ റഹീം അലി നേടിയ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചെടുത്തത്.

ആദ്യ പകുതിയുടെ അധിക സമയത്ത് നേടിയ ഗോളിൽ ഇഖ്സാൻ ഫാൻഡിയിലൂടെ ആതിഥേയർ ലീഡ് നേടി. തൊട്ടുപിന്നാലെ സന്ദേശ് ജിങ്കാൻ റെഡ് കാർഡ് കണ്ട് മടങ്ങിയതോടെ ഇന്ത്യ പത്ത് പേരായി ചുരുങ്ങി. സിംഗപ്പൂരിന്റെ കടുത്ത ആക്രമങ്ങളെ അതിജീവിച്ചാണ് ഇന്ത്യ സമനില നേടിയത്.

സിംഗപ്പൂരിന്റെ പ്രതിരോധത്തിലെ പിഴവ് മുതലാക്കിയാണ് റഹീം അലി ഗോൾ നേടിയത്. ഗോൾ കീപ്പറിൽ നിന്ന് പന്ത് തട്ടിയെടുത്ത റഹീം ഒഴിഞ്ഞ വലയിലേക്ക് പന്ത് അടിച്ചുകയറ്റിസന്ദർശകർക്ക് സമനില നേടിക്കൊടുത്തു. ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് സമനിലയുമായി രണ്ട് പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പ് സിയിൽ മൂന്നാമതെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് 5 പോയിന്റുള്ള സിംഗപ്പൂർ ഒന്നാം സ്ഥാനത്താണ്.

Content Highlights: Raheem Ali's goal in the 90th minute; India secures a consolation draw against Singapore

dot image
To advertise here,contact us
dot image