'സേവ് ലോട്ടസ്' എന്ന പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്, പ്രവർത്തകർ രാജിയിലേക്ക്; മാവേലിക്കര ബിജെപിയിൽ പൊട്ടിത്തെറി

ബിജെപി മാവേലിക്കര നഗരസഭ അംഗങ്ങള്‍ അടക്കം നേതൃത്വത്തെ രാജിസന്നത അറിയിച്ചതായാണ് വിവരം

'സേവ് ലോട്ടസ്' എന്ന പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്, പ്രവർത്തകർ രാജിയിലേക്ക്; മാവേലിക്കര ബിജെപിയിൽ പൊട്ടിത്തെറി
dot image

ആലപ്പുഴ: മാവേലിക്കര ബിജെപിയിലെ പ്രതിസന്ധി പൊട്ടിത്തെറിയിലേക്ക്. 150 പ്രവര്‍ത്തകര്‍ പ്രാഥമികാംഗത്വം രാജിവെയ്ക്കാനൊരുങ്ങുന്നു. ബിജെപി മാവേലിക്കര നഗരസഭ അംഗങ്ങള്‍ അടക്കം നേതൃത്വത്തെ രാജിസന്നത അറിയിച്ചതായാണ് വിവരം.

ബിജെപി ജില്ലാ നേതൃത്വത്തിന്റെ അനധികൃത സാമ്പത്തിക ഇടപാട് ചോദ്യം ചെയ്തവരെ വെട്ടി നിരത്തുന്നുവെന്നാരോപിച്ചാണ് ഒരുകൂട്ടം നേതാക്കളുടെ രാജിഭീഷണി. തെരഞ്ഞെടുപ്പ് ഫണ്ട് തട്ടാന്‍ ശ്രമം എന്നും ആരോപണം ഉണ്ട്.

ഒരു വിഭാഗം നേതാക്കള്‍ 'സേവ് ലോട്ടസ്' എന്ന പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് നേതാക്കളെ വെട്ടിലാക്കി. 200 ഓളം ബിജെപി നേതാക്കള്‍ അംഗങ്ങളായ ഗ്രൂപ്പില്‍ നേതൃത്വത്തിന്റെ പോരായ്മയാണ് ചര്‍ച്ച ചെയ്യുന്നത്. ജില്ലാ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ ഗ്രൂപ്പില്‍ ഉണ്ടെന്നതും നേതൃത്വത്തിന് ആശങ്കയാണ്.

ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മാവേലിക്കര മണ്ഡലം പ്രസിഡന്റ് വിനീത് ചന്ദ്രനടക്കമുള്ള പ്രമുഖനേതാക്കള്‍ രാജിവെച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു അന്ന് രാജിക്കാര്യം ആരോപിച്ചത്.

Content Highlights: Conflict In Mavelikkara Bjp 150 activists are preparing to resign

dot image
To advertise here,contact us
dot image