ബൈക്കുമായി കടന്നു; പൊലീസില്‍ പരാതി നല്‍കി; പിന്നാലെ മോഷ്ടാവിനെ കയ്യോടെ പൊക്കി വാഹനത്തിന്റെ ഉടമ

മുന്നിലൂടെ പോകുന്നത് തന്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ രാധാകൃഷ്ണന്‍ പിന്നാലെ ഓടി ബൈക്ക് പിടിച്ചുനിര്‍ത്തി കളളനെ പിടികൂടുകയായിരുന്നു

ബൈക്കുമായി കടന്നു; പൊലീസില്‍ പരാതി നല്‍കി; പിന്നാലെ മോഷ്ടാവിനെ കയ്യോടെ പൊക്കി വാഹനത്തിന്റെ ഉടമ
dot image

പാലക്കാട്: ബൈക്ക് മോഷ്ടിച്ച കള്ളന്റെ ഓടിച്ചിട്ട് പിടിച്ച് വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമ. പാലക്കാട് പുതുപ്പരിയാരത്താണ് സംഭവം. പാലക്കാട് കമ്പ വളളിക്കോട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്ക് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. രാധാകൃഷ്ണന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി തിരിച്ച് പുതുപ്പരിയാരത്ത് എത്തി. അപ്പോഴാണ് ബൈക്ക് മോഷ്ടിച്ച കളളന്‍ ബൈക്കുമായി രാധാകൃഷ്ണന്റെ മുന്നിലൂടെ പോയത്.

തനിക്ക് മുന്നിലൂടെ പോകുന്നത് തന്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ രാധാകൃഷ്ണന്‍ പിന്നാലെ ഓടി ബൈക്ക് പിടിച്ചുനിര്‍ത്തി കളളനെ പിടികൂടി. നാട്ടുകാരെ വിളിച്ചുകൂട്ടി. മുട്ടിക്കുളങ്ങര ആലിന്‍ചോട് സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. മദ്യലഹരിയിലാണ് രാജേന്ദ്രന്‍ ബൈക്ക് മോഷ്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് മോഷണം നടത്താന്‍ രാജേന്ദ്രനെ സഹായിച്ച വ്യക്തിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

Content Highlights: bike owner chases and catch theif who robbed his bike in palakkad

dot image
To advertise here,contact us
dot image