
മലയാളി സിനിമാപ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് അർജുൻ അശോകൻ ചിത്രമായ ചത്ത പച്ച- റിങ് ഓഫ് റൗഡിസ്. മലയാളത്തിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന ചിത്രം 115 ലധികം രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ ആണ് പ്ലാൻ. ഇപ്പോഴിതാ സിനിമയുടെ ഒരു അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ചിത്രത്തിന്റെ പ്രീ ടീസർ പുറത്തുവിടാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. എന്നാൽ പതിവ് രീതികളിൽ നിന്ന് മാറി തിയേറ്ററിലൂടെയാണ് സിനിമയുടെ പ്രീ ടീസർ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന കാന്താര എന്ന സിനിമയ്ക്ക് ഒപ്പമാണ് ചത്ത പച്ചയുടെ ഈ ടീസർ പുറത്തുവരുന്നത്. പിവിആർ ഐനോക്‌സ് സ്‌ക്രീനുകളിൽ പ്രേക്ഷകർക്ക് ഒക്ടോബർ എട്ട് മുതൽ കാന്താരയ്ക്ക് ഒപ്പം ചത്ത പച്ചയുടെ ടീസർ ആസ്വദിക്കാനാകും. കൊച്ചി, തൃശ്ശൂർ, ചെന്നൈ തുടങ്ങി ഇന്ത്യയിലെ 50 ഓളം നഗരങ്ങളിലെ പിവിആർ സ്‌ക്രീനുകളിലാണ് ഈ ടീസർ പ്രദർശിപ്പിക്കുന്നത്. കാന്താരയ്ക്ക് ഒപ്പം റിലീസ് ചെയ്യുന്നതിലൂടെ ചത്ത പച്ചയുടെ ടീസർ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
പാൻ ഇന്ത്യൻ റെസ്‌ലിങ് ആക്‌ഷൻ കോമഡി എന്റർടെയ്നർ ആയി ഒരുക്കുന്ന ഈ ചിത്രം, ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്ന് രൂപം നൽകിയ റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ് ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്. അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
🚨 PVR INOX x CHATHA PACHA: Watch the special pre-teaser of Chatha Pacha exclusively at @_PVRCinemas from October 8 onwards, alongside #KantaraChapter1
— AB George (@AbGeorge_) October 7, 2025
The Ring of Rowdies is about to open. The roar begins in theatres!🔥#ChathaPacha #TheRingOfRowdies @PicturesPVR @INOXMovies pic.twitter.com/pwrUvbSJTG
ആഗോള തലത്തിൽ കോടികണക്കിന് ആരാധകരുള്ള റിങ് റെസ്ലിംഗ് കഥാപാത്രങ്ങളിൽ നിന്നും അതിന്റെ ആരാധകരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന അദ്വൈത് നായർ ആണ്. സൂപ്പർ താരം മോഹൻലാലിന്റെ അനന്തരവനായ അദ്വൈതിന്റെ കന്നി സംവിധാന സംരംഭം കൂടിയാണ് 'ചത്ത പച്ച- റിങ് ഓഫ് റൗഡിസ്'. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്‌ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ചിത്രത്തിന് വേണ്ടി താരങ്ങളായ അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ എന്നിവർ റെസ്ലിങ് ട്രെയിനിങ് നേടിയിരുന്നു.
Content Highlights: Chatha Pacha pre teaser to be attached with kantara