ഒരു കൊല്ലം മുമ്പ് കട തുടങ്ങി; മൂന്ന് മാസം മുമ്പ് ഒരു കോടി, ഇപ്പോള്‍ 25 കോടിയും, ഈ ലതീഷ് ഹീറോയാണ്

മൂന്ന് മാസം മുമ്പും രതീഷ് വിറ്റ ടിക്കറ്റിന് ഒരു കോടി രൂപ ലഭിച്ചിരുന്നു

ഒരു കൊല്ലം മുമ്പ് കട തുടങ്ങി; മൂന്ന് മാസം മുമ്പ് ഒരു കോടി, ഇപ്പോള്‍ 25 കോടിയും, ഈ ലതീഷ് ഹീറോയാണ്
dot image

നെട്ടൂര്‍: തിരുവോണം ബമ്പര്‍ അടിച്ച ഭാഗ്യശാലിയെ തിരഞ്ഞ് നടക്കുകയാണ് കേരളം. അതുപോലെ തന്നെയുള്ള ഭാഗ്യശാലിയാണ് ടിക്കറ്റ് വിറ്റ നെട്ടൂരിലെ ഏജന്റ് ലതീഷ്. ലതീഷ് വിറ്റ ടിക്കറ്റിന് ഇതാദ്യമായല്ല കോടി രൂപ അടിക്കുന്നത്. മൂന്ന് മാസം മുമ്പും ലതീഷ് വിറ്റ ടിക്കറ്റിന് ഒരു കോടി രൂപ ലഭിച്ചിരുന്നു. ഇപ്പോള്‍ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചതോടെ ഇരട്ടി സന്തോഷത്തിലാണ് ലതീഷ്.

'ഭഗവതി ഏജന്‍സിയില്‍ നിന്ന് ഞാന്‍ തന്നെയാണ് ടിക്കറ്റ് എടുത്തത്. ഒരു കൊല്ലം മാത്രമേ ആയുള്ളു കട തുടങ്ങിയിട്ട്. മൂന്ന് മാസം മുമ്പ് ഒരു കോടി അടിച്ചു. ടിക്കറ്റ് എടുത്തത് ആരാണെന്ന് അറിയില്ല. ഇവിടെയുള്ള ആള്‍ക്ക് തന്നെ അടിക്കട്ടേയെന്നാണ് ആഗ്രഹം. അവരുള്ളത് കൊണ്ടാണ് ഈ കട നിലനിന്ന് പോകുന്നത്', ലതീഷ് പറഞ്ഞു.

ഭഗവതിയില്‍ നിന്നാണ് 800 ടിക്കറ്റും ലതീഷെടുത്തത്. എറണാകുളം ലോട്ടറി ഓഫീസില്‍ നിന്ന് ബാക്കിയുള്ള ടിക്കറ്റുകളും എടുക്കുകയായിരുന്നു. ബമ്പര്‍ അടിച്ചത് തന്റെ കൂടെ എപ്പോഴുമുണ്ടാകുന്ന നാട്ടുകാരില്‍ ഒരാള്‍ക്കാകട്ടെയെന്നാണ് ലതീഷിന്റെ ആഗ്രഹം. ഭഗവതിയില്‍ നിന്ന് ടിക്കറ്റെടുത്ത് പിറ്റേന്നായിരുന്നു മൂന്ന് മാസം മുമ്പ് ലതീഷിന് ഒരു കോടി അടിച്ചത്. ഇപ്പോള്‍ വീണ്ടും ഭഗവതിയിലൂടെ തന്നെ കോടികള്‍ അടിക്കാന്‍ സാധിച്ചുവെന്ന ഇരട്ടി മധുരവുമുണ്ട്. എന്നാല്‍ അന്നത്തെ ഒരു കോടി അടിച്ചയാള്‍ ഇപ്പോഴും ഒളിവിലാണ്. ലതീഷേട്ടന്‍ ഹീറോയാണെന്നാണ് നാട്ടുകാര്‍ക്കും പറയാനുള്ളത്.

TH 577825 എന്ന നമ്പറാണ് ഒന്നാം സമ്മാനമായ 25 കോടിക്ക് അര്‍ഹമായത്. ഒരുകോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, TE 714250, TG 176733, TG 307775, TG 733332, TG 801966, TH 464700, TH 784272, TJ 385619, TK 459300, TL 160572, TL 214600, TL 600657, TL 669675, TL 701213 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം അടിച്ചത്. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്‍ക്കാണ്.

Content Highlights: Lottery agent Ratheesh whose bumber ticket get firts prize also get one crore in one month

dot image
To advertise here,contact us
dot image