കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നാഥനില്ലാതൊരു പെട്ടി, പരിഭ്രാന്തി; ഉടമസ്ഥന്റെ ഖത്തര്‍ യാത്രയും മുടങ്ങി

വൈകുന്നേരമായിട്ടും ആരും പെട്ടി എടുക്കാതിരുന്നതോടെ കടക്കാരില്‍ ഒരാള്‍ പൊലീസ് എയ്ഡ് പോസ്റ്റില്‍ വിവരമറിയിച്ചു.

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നാഥനില്ലാതൊരു പെട്ടി, പരിഭ്രാന്തി; ഉടമസ്ഥന്റെ ഖത്തര്‍ യാത്രയും മുടങ്ങി
dot image

ആലപ്പുഴ: ഇന്നലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരന്‍ മറന്നുവെച്ചൊരു പെട്ടിയുണ്ടാക്കിയ പരിഭ്രാന്തി ചില്ലറയല്ല. തിങ്കളാഴ്ച ഉച്ചമുതലാണ് സ്റ്റാന്‍ഡിന്റെ വടക്കുഭാഗത്തെ യാത്രക്കാരുടെ ഇരിപ്പിടത്തിനരികിലാണ് പെട്ടി കണ്ടത്.

വൈകുന്നേരമായിട്ടും ആരും പെട്ടി എടുക്കാതിരുന്നതോടെ കടക്കാരില്‍ ഒരാള്‍ പൊലീസ് എയ്ഡ് പോസ്റ്റില്‍ വിവരമറിയിച്ചു. സൗത്ത് പൊലീസും ഡോഗ് സ്‌ക്വാഡും സ്റ്റാന്‍ഡിലെത്തി പരിശോധിച്ചപ്പോള്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

പെട്ടിയില്‍ നിന്ന് പാസ്‌പോര്‍ട്ടുള്‍പ്പെടെയുള്ള സാധനങ്ങളാണ് ലഭിച്ചത്. ഇതോടെ യാത്രക്കാരന്‍ മറന്നുവെച്ചതാണെന്ന് പൊലീസ് ഉറപ്പിച്ചു. ഇതിനെ തന്റെ പെട്ടി തേടി ഉടമയുമെത്തി.

നെടുമ്പാശ്ശേരിയില്‍ നിന്ന് ഖത്തറില്‍ പോകാനെത്തിയ ആള്‍ പെട്ടി മറന്നുവെച്ച് ബസില്‍ കയറിപ്പോയി. നെടുമ്പാശ്ശേരിയിലെത്തിയപ്പോഴാണ് പെട്ടിയെ കുറിച്ച് ഓര്‍മ്മിച്ചത്. ഉടന്‍ തന്നെ ആലപ്പുഴയ്ക്ക് തിരിച്ചു പോന്നു. പക്ഷെ ഖത്തര്‍ യാത്ര മുടങ്ങി.

Content Highlights: A box at the KSRTC stand. It created panic situation

dot image
To advertise here,contact us
dot image