ഉറക്കക്കുറവ് മദ്യപാനത്തേക്കാള്‍ ഹാനികരം,നല്ല ഉറക്കത്തിന് ഈ മൂന്ന് വഴികള്‍ ശീലിക്കൂ; മുന്നറിയിപ്പുമായി ഡോക്ടര്‍

ഉറക്കക്കുറവ് മദ്യപിക്കുന്നതിനേക്കാള്‍ നിങ്ങളുടെ ശരീരത്തെ മോശമായി ബാധിക്കുന്നുവെന്ന് 30 വര്‍ഷത്തിലധികം ന്യൂറോ സര്‍ജറിയില്‍ പരിചയമുള്ള ഡോ. പ്രശാന്ത് കടകോള്‍ പറയുന്നു

ഉറക്കക്കുറവ് മദ്യപാനത്തേക്കാള്‍ ഹാനികരം,നല്ല ഉറക്കത്തിന് ഈ മൂന്ന് വഴികള്‍ ശീലിക്കൂ; മുന്നറിയിപ്പുമായി ഡോക്ടര്‍
dot image

ദുശീലങ്ങള്‍ നിങ്ങളുടെ ശരീരത്തിൽ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. പുകവലിയും മദ്യപാനവും മറ്റ് ലഹരി വസ്തുകളുടെ ഉപയോഗവും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ദുശീലങ്ങള്‍ എന്ന് പറഞ്ഞാല്‍ ഇവയുടെ ഉപയോഗം മാത്രമാണോ ?

ഒരിക്കലുമല്ല, നിങ്ങളുടെ ശരീരത്തിന് ഹാനീകരമാകുന്ന എന്ത് ശീലമാണെങ്കിലും അത് ദുശീലത്തിന്റെ പരിധിയില്‍ വരും. ആരോഗ്യ വിദഗ്ധര്‍ പറയുന്നത് അനുസരിച്ച് മദ്യപാനത്തെക്കാള്‍ വലിയ മറ്റൊരു ദുശീലം നമ്മളില്‍ പലരിലും ഇന്ന് കണ്ടു വരുന്നുണ്ട്. അതാണ് ഉറക്കക്കുറവ്.

ഉറക്കക്കുറവ് മദ്യപിക്കുന്നതിനേക്കാള്‍ നിങ്ങളുടെ ശരീരത്തെ മോശമായി ബാധിക്കുന്നുവെന്ന് 30 വര്‍ഷത്തിലധികം ന്യൂറോ സര്‍ജറിയില്‍ പരിചയമുള്ള ഡോ. പ്രശാന്ത് കടകോള്‍ പറയുന്നു.

ഉറക്കക്കുറവ് എന്തുകൊണ്ട് ആരോഗ്യത്തിന് ഹാനികരമാകുന്നു ?

ഡൂംസ്‌ക്രോളിംഗ് അല്ലെങ്കില്‍ രാത്രിയില്‍ വൈകിയുള്ള ചാറ്റിംഗ്, ഗേമിംഗ് പരിപാടികള്‍ നിങ്ങളുടെ തലച്ചോറിനെ മദ്യം പോലെയോ മദ്യത്തേക്കാളോ മോശമായി ബാധിക്കുന്നു. 'മദ്യം നിങ്ങളുടെ തലച്ചോറിന് ദോഷകരമാണെന്ന് നിങ്ങള്‍ കരുതുന്നു, നിങ്ങളുടെ മോശം ഉറക്കം അതിലും മോശമാണ്.' ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ഉറക്കമില്ലാത്ത രാത്രികള്‍ക്ക് ശേഷമുള്ള ദിവസം നിങ്ങള്‍ക്ക് മദ്യപിച്ചതിന് ശേഷമുള്ളത് പോലെയുള്ള ഹാങ്ങ് ഓവര്‍ നല്‍കുന്നു.

ഇത് ഓര്‍മ്മക്കുറവ്, ശ്രദ്ധക്കുറവ്, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവയ്ക്ക് വഴിവെക്കുന്നു. ഉറക്കകുറവ് തലച്ചോറില്‍ വലിയ ആഘാതം ദീര്‍ഘകാലത്തേക്ക് ഏല്‍പ്പിക്കുന്നു.

ഉറക്കക്കുറവിനെ എങ്ങനെ മറികടക്കാം ?

നിങ്ങളുടെ തലച്ചോറിനെയും ശരീരത്തിനെയും പ്രതികൂലമായി ബാധിക്കുന്ന ഉറക്കകുറവിനെ എങ്ങനെ മറികടക്കാം? ഡോ. പ്രശാന്ത് പറയുന്നതനുസരിച്ച് ഈ മൂന്ന് കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് ഉറക്കകുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ മറികടക്കാനാകും.

  1. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങാന്‍ ശ്രമിക്കുക.
  2. കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക
  3. രാത്രി 9 മണിക്കും വെളുിപ്പിനെ 4 മണിക്കും ഇടയില്‍ നിങ്ങള്‍ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കുക

ഇത്രയും കാര്യങ്ങല്‍ ശ്രദ്ധിച്ചാല്‍ തന്നെ നിങ്ങളുടെ ഉറക്കചക്രത്തെ നിങ്ങള്‍ക്ക് സ്വാഭാവികമായി തിരിച്ചു പിടിക്കാന്‍ കഴിയുമെന്നും ഡോക്ടർ പറയുന്നു.

Content Highlights- Lack of sleep is more harmful than alcohol, practice these three ways to sleep well; Doctor warns

dot image
To advertise here,contact us
dot image