കുട്ടികളുടെ ആരോ​ഗ്യ സംരക്ഷണം ലക്ഷ്യം, സ്കൂളുകളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് വിലക്ക്; നിയമവുമായി യുഎഇ

ഉച്ചഭക്ഷണം കൊണ്ടുവരാന്‍ മറക്കുന്ന കുട്ടികള്‍ക്ക് ജീവനക്കാര്‍ കാന്റീനില്‍ നിന്ന് ഭക്ഷണം എത്തിച്ചുനല്‍കണം

കുട്ടികളുടെ ആരോ​ഗ്യ സംരക്ഷണം ലക്ഷ്യം, സ്കൂളുകളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് വിലക്ക്; നിയമവുമായി യുഎഇ
dot image

യുഎഇയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തി. കുട്ടികളില്‍ ആരോഗ്യപരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ഭഷണ വികരണത്തിന് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

തലാബത്, നൂണ്‍ പോലുള്ള ഓണ്‍ലൈന്‍ ഫൂഡ് ഡെലിവറി സേവനങ്ങള്‍ക്കാണ് പ്രധാനമായും നിയന്ത്രണം. ഇത് സംബന്ധിച്ച പുതിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്‌കൂളകളും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം കൊണ്ടുവരാന്‍ മറക്കുന്ന കുട്ടികള്‍ക്ക് ജീവനക്കാര്‍ കാന്റീനില്‍ നിന്ന് ഭക്ഷണം എത്തിച്ചുനല്‍കണം. രക്ഷിതാക്കള്‍ക്ക് വേണമെങ്കില്‍ ഉച്ചഭക്ഷണം സ്‌കൂള്‍ റിസപ്ഷനില്‍ ഏല്‍പ്പിക്കാനുള്ള സൗകര്യമുണ്ടെന്നും വിവിധ സ്‌കൂളുകള്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

രാജ്യത്തെ ചില സ്‌കൂളുകള്‍ നേരത്തെ തന്നെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ ഭക്ഷണം കൊണ്ട് വാരാന്‍ മറന്നാല്‍ ചില സ്‌കൂളുകള്‍ രക്ഷകര്‍ത്താക്കളുമായി ബന്ധപ്പെടുകയാണ് പതിവ്. അവരുടെ അനുവാദത്തോട് കൂടി മാത്രമേ കാന്റീനിലെ ഭഷണ നല്‍കുകയുള്ളു. വീട്ടില്‍ നിന്ന് ഭക്ഷണമെത്തിക്കുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചാല്‍ അത് വരെ കാത്തിരിക്കും.

കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നതിന് രാജ്യത്തെ വിവിധ സ്‌കൂളുകള്‍ സ്വന്തം നിലയില്‍ തന്നെ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അബുദാബിയിലെ ചില സ്‌കൂളുകള്‍ കുട്ടികളുടെ ഐഡി കാര്‍ഡുമായി ബന്ധിപ്പിച്ച കാഷ്ലെസ് പര്‍ച്ചേസ് സംവിധാനത്തിനും തുടക്കം കുറിച്ചു. രക്ഷിതാക്കള്‍ക്ക് കാര്‍ഡില്‍ ഓണ്‍ലൈനായി പണം അയക്കാം. ഇത് വഴി കുട്ടികള്‍ക്ക് കാന്റീനില്‍ നിന്ന് ഭക്ഷണം വാങ്ങാന്‍ സാധിക്കുതാണ് പുതിയ സംവിധാനം.

Content Highlights: UAE schools ban online food deliveries to promote healthy eating for children

dot image
To advertise here,contact us
dot image