'അനുപമമായ ആ കലാ ജീവിതത്തിന് അര്‍ഹിക്കുന്ന അംഗീകാരം'; മോഹന്‍ലാലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

'മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്'

'അനുപമമായ ആ കലാ ജീവിതത്തിന് അര്‍ഹിക്കുന്ന അംഗീകാരം'; മോഹന്‍ലാലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണ് ഇതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അനുപമമായ കലാജീവിതത്തിന് അര്‍ഹിക്കുന്ന അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച പ്രിയ മോഹന്‍ലാലിന് അഭിനനന്ദനങ്ങള്‍ നേരുന്നു. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാ ജീവിതത്തിന് അര്‍ഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. അഭിവാദ്യങ്ങള്‍!

മോഹൻലാലിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. സ്വാഭാവികമായ അഭിനയശൈലി കൊണ്ട് നാലര പതിറ്റാണ്ടിലധികം ലോകത്തെയും തന്നെയും വിസ്മയിപ്പിച്ച നടനാണ് മോഹന്‍ലാലെന്ന് വി ഡി സതീശൻ പറഞ്ഞു. അദ്ദേഹത്തിന് ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുമ്പോള്‍ അത് ഓരോ മലയാളിക്കുമുള്ള അംഗീകാരമാണ്. തലമുറകളെ പ്രചോദിപ്പിച്ച താരമാണ് ലാൽ. പ്രായ, ദേശ ഭേദമെന്യേ എല്ലാവരുടേയും ലാലേട്ടനായ പ്രിയപ്പെട്ട മോഹന്‍ലാലിന് അഭിനന്ദനങ്ങളെന്നും വി ഡി സതീശൻ പറഞ്ഞു.

മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, പി രാജീവ്, എ എ റഹീം എംപി, സ്പീക്കർ എ എൻ ഷംസീർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

Content Highlights: Chief minister Pinarayi Vijayan congragulates Actor Mohanlal

dot image
To advertise here,contact us
dot image