
ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരത്തിന് അര്‍ഹനായതിലെ സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍. ഇത് തനിക്ക് മാത്രമുള്ള പുരസ്‌കാരമല്ലെന്നും, മലയാള സിനിമയക്കും തന്നോടൊപ്പം സഞ്ചരിച്ച എല്ലാവര്‍ക്കമുള്ള അംഗീകാരമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. റിപ്പോര്‍ട്ടറിന് നല്‍കിയ പ്രത്യേക പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അവാര്‍ഡ് ലഭിച്ചതില്‍ വളരെ സന്തോഷം. ഒരുപാട് സന്തോഷം… സ്വപ്‌നത്തിനും അവാര്‍ഡിനും അപ്പുറം രാജ്യം നല്‍കുന്ന വലിയ ബഹുമതിയാണിത്. ഞാനൊരിക്കല്‍ പോലും ചിന്തിക്കാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ എന്താണ് പറയേണ്ടത് എന്നറിയില്ല. ഈ അവാര്‍ഡിലേക്ക് എന്നെ പരിഗണിച്ച ജൂറിയോടും ഇന്ത്യന്‍ ഗവണ്‍മെന്റിനോടും നന്ദി പറയുന്നു.
ഈ അവാര്‍ഡ് എന്റേതല്ല, എന്നെ ഞാനാക്കിയ മാറ്റിയ സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കുമെല്ലാമുള്ള പുരസ്‌കാരമാണിത്. എന്റെ മാതാപിതാക്കളോടും കുടുംബത്തോടും ഞാന്‍ നന്ദി പറയുന്നു. അതിനെല്ലാമുപരി മലയാള സിനിമയ്ക്ക് ലഭിച്ച പരമോന്നത അംഗീകാരമായി സവിനയം ഞാന്‍ ഈ ബഹുമതി ഏറ്റുവാങ്ങുകയാണ്,' മോഹന്‍ലാല്‍ പറഞ്ഞു.
2023ലെ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ 23 നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍.
On the recommendation of the Dadasaheb Phalke Award Selection Committee, the Government of India is pleased to announce that Shri. Mohanlal will be conferred the prestigious Dadasaheb Phalke Award 2023.
— Ministry of Information and Broadcasting (@MIB_India) September 20, 2025
Mohanlal’s remarkable cinematic journey inspires generations! 🌟
The… pic.twitter.com/n1L9t5WQuP
ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്.
Content Highlights: Mohanlal's response after winning Dada Saheb Phalke Award 2025