നാരകത്തറവാട് കത്തിനശിച്ചു; നശിച്ചത് നാല് നൂറ്റാണ്ട് പഴക്കമുള്ള തടിയില്‍ പണിത വീട്, പൊലീസ് അന്വേഷണം ആരംഭിച്ചു

വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് തീപ്പിടിത്തമുണ്ടായത്

നാരകത്തറവാട് കത്തിനശിച്ചു; നശിച്ചത് നാല് നൂറ്റാണ്ട് പഴക്കമുള്ള തടിയില്‍ പണിത വീട്, പൊലീസ് അന്വേഷണം ആരംഭിച്ചു
dot image

തിരുവനന്തപുരം: തിരുവല്ലം ഇടയാറിലെ നാരകത്തറവാടിന് തീപിടിച്ചു. 400 വര്‍ഷത്തോളം പഴക്കമുള്ള തടിയില്‍ പണിത വീടാണ് തീപിടുത്തത്തില്‍ കത്തി നശിച്ചത്. സമീപത്തുള്ള വീടുകളിലേക്ക് തീപടരാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറ്റിനുള്ള കൊടിക്കൂറയും കയറും നാരകത്തറവാട്ടില്‍നിന്നാണു കൊണ്ടുപോകുന്നത്.

പൂന്തുറയില്‍ താമസിക്കുന്ന ഇന്ദിര, സഹോദരന്‍ ബാലചന്ദ്രന്‍ എന്നിവരുടേതാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ വീട്. ഇവര്‍ പൂന്തുറയിലായതിനാല്‍ നാലുവര്‍ഷമായി വീട് അടച്ചിട്ടിരിക്കുകയാണ്. തടിയിലാണ് വീടിന്റെ മുഴുവന്‍ നിര്‍മാണവും.

വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് തീപ്പിടിത്തമുണ്ടായത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ചാക്ക, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിരക്ഷാസേനാംഗങ്ങളെത്തി തീകെടുത്തുകയായിരുന്നു. അടച്ചിട്ടിരുന്ന വീട്ടില്‍ സമൂഹവിരുദ്ധര്‍ കയറി കത്തിച്ചതാണെന്നും സംശയമുണ്ട്. അതേസമയം ഷോട് സര്‍ക്ക്യൂട്ടാണെന്ന് സംശയിക്കുന്നതായി അഗ്‌നിരക്ഷാസേനാംഗങ്ങള്‍ പറഞ്ഞു. പൂന്തുറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Content Highlight; Narakatharavad burnt down; it is a four-century-old wooden house

dot image
To advertise here,contact us
dot image