
ലഹരിമരുന്ന് കടത്തിയ കേസിൽ യുവതിക്ക് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവും 5000 ദിനാർ പിഴയും വിധിച്ചു. സ്വന്തം താമസസ്ഥലം ലഹരിമരുന്ന് വിൽപനയുടെയും ഉപയോഗത്തിന്റെയും കേന്ദ്രമാക്കി മാറ്റിയതിനാണ് ശിക്ഷ.
കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ലഹരിമരുന്ന് ഉപയോഗിച്ച ഒമ്പത് പേർക്ക് ഒരുവർഷം തടവും 1000 ദിനാർ വീതം പിഴയും വിധിച്ചു. കൂടാതെ പിടിച്ചെടുത്ത എല്ലാ ലഹരിവസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
റിഫോം ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ നിന്ന് പുറത്തിറങ്ങിയ യുവതി വീണ്ടും ലഹരി വിതരണം പുനരാരംഭിച്ചതായി നാർകോട്ടിക് വിരുദ്ധവിഭാഗത്തിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. തുടർന്ന് യുവതിയുടെ അപ്പാർട്മെന്റിൽ നടത്തിയ പരിശോധനയിൽ വിൽപനക്കായി തയാറാക്കിയ ലഹരിമരുന്നുകൾ കണ്ടെത്തി. ഇവരിൽ നിന്ന് സ്ഥിരമായി ലഹരിമരുന്ന് വാങ്ങുന്ന ഒമ്പത് പേരെയും പൊലീസ് പിടി കൂടി.
Content Highlights: Woman sentenced to life in prison and fined 5,000 dinars for drug smuggling in Bahrain