
ഓസ്ട്രേലിയയ്ക്കെതിരായ വനിതാ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ നിര്‍ണായക സെഞ്ച്വറി നേടിയിരിക്കുകയാണ് ഇന്ത്യന്‍ താരം സ്മൃതി മന്ദാന. 63 പന്തില്‍ അഞ്ച് സിക്‌സും 17 ബൗണ്ടറിയും സഹിതം 125 റണ്‍സ് അടിച്ചെടുത്താണ് സ്മൃതി പുറത്തായത്. 50 പന്തിലാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഇതോടെ അപൂര്‍വ റെക്കോര്‍ഡ് കുറിക്കാനും സ്മൃതി മന്ദാനയ്ക്ക് സാധിച്ചു. പുരുഷ-വനിതാ ഏകദിന ക്രിക്കറ്റില്‍ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയുമാണ് മന്ദാന ഇന്ന് സ്വന്തം പേരിലെഴുതിച്ചേർത്തത്.
SMRITI MANDHANA HAS CREATED HISTORY!
— The Khel India (@TheKhelIndia) September 20, 2025
- Broke the Fastest Century by an Indian Ever Record in ODI, Previously held by Virat Kohli
THAT TOO IN HIGH RUN CHASE, JUST WOOW! 🇮🇳 pic.twitter.com/vv1tMT1yAM
പുരുഷ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന വേഗമേറിയ സെഞ്ച്വറി സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ പേരിലായിരുന്നു. 2013ല്‍ ജയ്പൂരില്‍ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ 52 പന്തില്‍ മൂന്നക്കം തികച്ചാണ് കോഹ്‌ലി ഏകദിന ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇന്ന് 50 പന്തില്‍ സെഞ്ച്വറി തികച്ചതോടെ വിരാട് കോഹ്‌ലിയെയും സ്മൃതി മന്ദാന പിന്നിലാക്കി.
Content Highlights: Smriti Mandhana breaks Virat Kohli’s all-time ODI record with 50-ball Century