
ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് ബാറ്റിങ്ങിന് അവസരം. ആദ്യ രണ്ട് കളിയിലും മിഡിൽ ഓർഡറിലായിരുന്ന സഞ്ജു ഈ മത്സരത്തിൽ ടോപ് ഓർഡറിൽ ബാറ്റിങ്ങിനിറങ്ങി. ഉപനായകൻ ശുഭ്മാൻ ഗിൽ പുറത്തായപ്പോഴാണ് സഞ്ജു ക്രീസിലെത്തിയത്. അഞ്ച് റൺസ് നേടിയാണ് ഗിൽ പുറത്തായത്.
ആദ്യ രണ്ട് മത്സരത്തിൽ ബാറ്റിങ്ങിന് അവസരം ലഭിക്കാതിരുന്ന സഞ്ജു സർപ്രൈസായിട്ടായിരുന്നു മൂന്നാമാനായി ക്രീസിലെത്തിയത്. വമ്പൻ ആരവങ്ങളോടെയാണ് സഞ്ജുവിനെ ആരാധകർ വരവേറ്റത്.
രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരത്തിന് എത്തിയത്. ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും പുറത്തിരിക്കുമ്പോൾ ഹർഷിത് റാണയും അർഷ്ദീപ് സിങ്ങും കളത്തിലെത്തി.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരത്തിലും ആദ്യം ബൗൾ ചെയ്ത ഇന്ത്യ
ഈ ഏഷ്യാ കപ്പിൽ ആദ്യമായാണ് ഒന്നാമത് ബാറ്റ് ചെയ്യുന്നത്. ബാറ്റിങ് ലൈനപ്പിൽ മാറ്റങ്ങളൊന്നുമില്ല.
ഇന്ത്യയുടെ പ്ലെയിങ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, തിലക് വർമ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ ഹർഷിത് റാണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.
ഒമാൻ പ്ലേയിങ് ഇലവൻ: ആമിർ ഖലീം, ജതീന്ദർ സിങ്, ഹമ്മാദ് മിർസ, വിനായക് ശുക്ല, ഷാഹ ഫൈസൽ, ആര്യൻ ബിഷ്ത്, മുഹമ്മദ് നദീം, ഷക്കീൽ അഹ്‌മദ്, സമയ് ശ്രീവാസ്തവ, ജിതൻ രമനാന്ദി.
Content Highlights- Sanju Samson Batting in Number 3 against Oman