അയ്യോ മറന്നല്ലോ.. ഞാൻ രോഹിത്തിനെ പോലെയായി; ടോസിനിടെ ആളെ മറന്ന് ക്യാപ്റ്റൻ സൂര്യ

രണ്ട് മാറ്റങ്ങളായിരുന്നു ഇന്ത്യൻ ടീമിലുണ്ടായിരുന്നത്

അയ്യോ മറന്നല്ലോ.. ഞാൻ രോഹിത്തിനെ പോലെയായി; ടോസിനിടെ ആളെ മറന്ന് ക്യാപ്റ്റൻ സൂര്യ
dot image

ഇന്ത്യ-ഒമാൻ മത്സരത്തിനിടെ ടീമിലെ താരങ്ങളെ മറന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ടീമിലെ മാറ്റങളെ കുറിച്ച് ചോദിച്ചപ്പോഴാണ് സൂര്യകുമാർ യാദവിന് മറവിയുണ്ടായത്. രണ്ട് മാറ്റങ്ങളായിരുന്നു ഇന്ത്യൻ ടീമിലുണ്ടായിരുന്നത്. ആദ്യത്തെ മാറ്റം പറഞ്ഞ സൂര്യകുമാറിന് രണ്ടാമത്തെ ആളെ ഓർത്തെടുക്കാൻ സാധിച്ചില്ല. മറവി ഉണ്ടായപ്പോൾസ മുൻ ടി-20 നായകനും ഏകദിനത്തിലെ നായകനുമായ രോഹിത് ശർമയെ പോലെയായി താനെന്നും സൂര്യ പറഞ്ഞു. നേരത്തെ ടോസിനിടെ ടീമിലെ കളിക്കാരെ രോഹിത് മിക്കപ്പോഴും മറന്നിരുന്നു. ഇതിന് രസകരമായ ട്രോളുകളും ലഭിക്കാറുണ്ടായിരുന്നു.

Also Read:

ടോസ് വിജയിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു സൂര്യ. 'ടീമിൽ രണ്ട് മാറ്റങ്ങളാണ് ഉള്ളത്, ഹർഷിത് റാണ ടീമിലെത്തി, ഒരാൾ കൂടിയുണ്ട്, ഞാൻ മറന്നു, ഞാൻ രോഹിത്തിനെ പോലെയായി ( ചിരിച്ചുകൊണ്ട് പറഞ്ഞു),' സൂര്യകുമാർ യാദവ് പറഞ്ഞു.

പേസ് സൂപ്പർതാരം ജസ്പ്രീത് ബുംറക്ക് പകരം ഹർഷിത് റാണയും സ്പിൻ ബൗളർ വരുൺ ചക്രവർത്തിക്ക് പകരം അർഷ്ദീപ് സിങ്ങും ടീമിലെത്തി. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ എത്തിയത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരത്തിലും ആദ്യം ബൗൾ ചെയ്ത ഇന്ത്യ
ഈ ഏഷ്യാ കപ്പിൽ ആദ്യമായാണ് ഒന്നാമത് ബാറ്റ് ചെയ്യുന്നത്. ബാറ്റിങ് ലൈനപ്പിൽ മാറ്റങ്ങളൊന്നുമില്ല.

ഇന്ത്യയുടെ പ്ലെയിങ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, തിലക് വർമ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ ഹർഷിത് റാണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

ഒമാൻ പ്ലേയിങ് ഇലവൻ: ആമിർ ഖലീം, ജതീന്ദർ സിങ്, ഹമ്മാദ് മിർസ, വിനായക് ശുക്ല, ഷാഹ ഫൈസൽ, ആര്യൻ ബിഷ്ത്, മുഹമ്മദ് നദീം, ഷക്കീൽ അഹ്‌മദ്, സമയ് ശ്രീവാസ്തവ, ജിതൻ രമനാന്ദി.

Content Highlights- Suryakumar Yadav Forgets Change of Player during toss time

dot image
To advertise here,contact us
dot image