സ്വർണവിലയിൽ വൻ കുതിപ്പ്; യുഎഇയിൽ ഒരു ​ഗ്രാം സ്വർണത്തിന് രണ്ട് ദിർഹത്തിലധികം വില വർദ്ധന

രാവിലെ മുതൽ സ്വർണവിലയിൽ കൃത്യമായ ഉയർച്ചയാണ് പ്രതിഫലിച്ചത്

സ്വർണവിലയിൽ വൻ കുതിപ്പ്; യുഎഇയിൽ ഒരു ​ഗ്രാം സ്വർണത്തിന് രണ്ട് ദിർഹത്തിലധികം വില വർദ്ധന
dot image

യുഎഇയിൽ സ്വർണവിലയിൽ ഇന്ന് ഒരു ദിർഹത്തിന്റെ ഉയർച്ച രേഖപ്പെടുത്തി. ഇന്ന് രാവിലെ മുതൽ സ്വർണവിലയിൽ കൃത്യമായ ഉയർച്ചയാണ് പ്രതിഫലിച്ചത്. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് 331 ദിർഹവും 01 ഫിൽസുമാണ് വില. ഇന്നലെത്തെ വിലയെക്കാൾ ഏകദേശം രണ്ട് ഫിൽസിന്റെ വർദ്ധനവാണ് ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്.

ഒരു ​ഗ്രാം 21 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർദ്ധനവ് രേഖപ്പെടുത്തി. ഇന്നലെത്തെ വിലയേക്കാൾ ഏകദേശം മൂന്ന് ദിർഹിത്തിന്റെ വർദ്ധനവാണ് 21 കാരറ്റ് സ്വർണത്തിനുണ്ടായത്. 386 ദിർഹവും 18 ഫിൽസുമാണ് 21 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർദ്ധനവാണുണ്ടായത്. രണ്ട് ദിർഹത്തിന്റെയോളം വർദ്ധനവാണ് 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഉണ്ടായത്. ഇന്ന് 404 ദിർഹവും 57 ഫിൽസുമാണ് ഈ വിഭാ​ഗം സ്വർണത്തിന്റെ വില.

ഒരു ​ഗ്രാം 24 കാരറ്റ് സ്വർണത്തിലും സമാന സ്ഥിതിയാണുള്ളത്. ഏകദേശം മൂന്ന് ദിർഹത്തോളം വർദ്ധനവാണ് 24 കാരറ്റ് സ്വർണത്തിന്റെ വിലയിലുണ്ടായത്. 438 ദിർഹവും 68 ഫിൽസുമാണ് ഒരു ​ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില.

Content Highlights: Gold prices in the UAE rose by one dirham today

dot image
To advertise here,contact us
dot image