ഹോളിവുഡ് ലെവൽ ഐറ്റം, വിനീത് ശ്രീനിവാസൻ ചിത്രം 'കരം' രണ്ടാം ട്രെയ്ലർ പുറത്ത്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കരം, ചിത്രം സെപ്റ്റംബർ 25 ന് പുറത്തിറങ്ങും

ഹോളിവുഡ് ലെവൽ ഐറ്റം, വിനീത് ശ്രീനിവാസൻ ചിത്രം 'കരം'  രണ്ടാം ട്രെയ്ലർ പുറത്ത്
dot image

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കരം. നോബിൾ ബാബു തോമസ് നായകനാകുന്ന സിനിമയുടെ രണ്ടാമത്തെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഹോളിവുഡ് ലെവൽ ഫീലിലാണ് ട്രെയ്ലർ ഒരുക്കിയിരിക്കുന്നത്. മികച്ച സ്വീകരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലർ മൂഡിലാണ് ട്രെയ്‌ലർ സെറ്റ് ചെയ്തിരിക്കുന്നത്. ആദ്യം പുറത്തുവിട്ട ട്രെയിലറിനും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.

അതേസമയം, വിനീതിന്റെ പതിവ് ശൈലിയിൽ നിന്നെല്ലാം മാറി ഒരു പക്കാ ആക്ഷൻ ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വിദേശ രാജ്യത്തിന്റെ പശ്ചാത്തലത്തിൽ ഗംഭീര വിഷ്വലുകളും ഇതുവരെ കാണാത്ത ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ട്രെയ്‌ലർ. ഷാൻ റഹ്‌മാന്റെ പശ്ചാത്തലസംഗീതവും ജോമോൻ ടി ജോണിന്റെ വിഷ്വലുകളും നോബിളിന്റെ ആക്ഷൻ സീനുകളുമാണ് ട്രെയ്‌ലറിലെ ഹൈലൈറ്റ്. ചിത്രം സെപ്റ്റംബർ 25 ന് പുറത്തിറങ്ങും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കരം.

സംവിധാനത്തിനൊപ്പം വിശാഖുമായി ചേര്‍ന്ന് നിര്‍മാണത്തിലും വിനീത് പങ്കാളിയാണ്. 'ഹൃദയം', 'വര്‍ഷങ്ങള്‍ക്കുശേഷം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനും നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യവും ഒന്നിക്കുന്ന സിനിമയാണിത്. നോബിൾ ബാബു തോമസാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 'ആനന്ദം', 'ഹെലന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് വീണ്ടും നിര്‍മ്മാതാവിന്റെ കുപ്പായമണിയുന്നത്.

Content Highlights:  Vineeth Sreenivasan's film 'Karam' trailer out

dot image
To advertise here,contact us
dot image