
കോട്ടയം: കോട്ടയത്ത് ഭിന്നശേഷിക്കാരനായ ലോട്ടറി വില്‍പ്പനക്കാരനിൽ നിന്നും ലോട്ടറി തട്ടിയെടുത്തു. 500 രൂപ വിലവരുന്ന 10 ഓണം ബമ്പര്‍ ടിക്കറ്റുകളാണ് ആണ് ആന്ധ്ര ചിറ്റൂര്‍ സ്വദേശി അയൂബിന് നഷ്ടമായത്. ഇന്നലെ വൈകുന്നേരം 6:30യോടു കൂടിയായിരുന്നു സംഭവം.ഗാന്ധി സ്‌ക്വയറിന് സമീപം ഫുട്പാത്തില്‍ ലോട്ടറി വില്‍പ്പന നടത്തുകയായിരുന്ന അയൂബിനടുത്ത് തട്ടിപ്പുകാരന്‍ എത്തുകയും10 ലോട്ടറി ടിക്കറ്റുകള്‍ എടുക്കുകയും എടിഎമ്മില്‍ പോയി പണം എടുത്തു വരുംവരെ മൊബൈല്‍ ഫോണ്‍ പകരമായി നല്‍കുകയും ചെയ്തു.ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ആളെ കാണാതായതോടെയാണ് പറ്റിക്കപ്പെട്ട വിവരം അയൂബ് അറിഞ്ഞത്.
ഉടന്‍ തന്നെ തട്ടിപ്പുകാരന്‍ നല്‍കിയ മൊബൈല്‍ഫോണുമായി കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. പോലീസ് പരിശോധിച്ചതില്‍ മൊബൈല്‍ ഫോണില്‍ സിംകാര്‍ഡ് ഉണ്ടായിരുന്നില്ല. ഇത് മറ്റെവിടുന്നെങ്കിലും മോഷ്ടിച്ച ഫോണ്‍ ആണോ എന്ന് സംശയം പൊലീസിനുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlight; Lottery Ticket Stolen from Disabled Seller in Kottayam