എയിംസ് ആലപ്പുഴയിൽ വേണമെന്ന സുരേഷ് ഗോപിയുടെ പരാമർശം; രാജീവ് ചന്ദ്രശേഖറിന് അതൃപ്തി; ബിജെപിയില്‍ ശീതസമരം

തിരുവനന്തപുരം പാറശ്ശാലയില്‍ എയിംസ് പ്രഖ്യാപിക്കാനുള്ള ഔദ്യോഗിക വിഭാഗത്തിന്റെ പദ്ധതിയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയിലൂടെ തകര്‍ന്നത്

എയിംസ് ആലപ്പുഴയിൽ വേണമെന്ന സുരേഷ് ഗോപിയുടെ പരാമർശം; രാജീവ് ചന്ദ്രശേഖറിന് അതൃപ്തി; ബിജെപിയില്‍ ശീതസമരം
dot image

കോഴിക്കോട്: സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നതിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തമ്മിലാണ് ശീതസമരം. എയിംസ് ആലപ്പുഴയില്‍ വേണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. തിരുവനന്തപുരം പാറശ്ശാലയില്‍ എയിംസ് പ്രഖ്യാപിക്കാനുള്ള ഔദ്യോഗിക വിഭാഗത്തിന്റെ പദ്ധതിയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയിലൂടെ തകര്‍ന്നത്.

ആലപ്പുഴയില്‍ എയിംസിന് സ്ഥലം കണ്ടെത്തി നല്‍കണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതെ ഇത്തരമൊരു പ്രസ്താവന നടത്തിയതിലാണ് സംസ്ഥാന അധ്യക്ഷന് അതൃപ്തി. തിരുവനന്തപുരം അല്ലെങ്കില്‍ തൃശ്ശൂരില്‍ എയിംസ് എന്നതായിരുന്നു ബിജെപി പ്ലാന്‍. പ്രസിഡന്റും കേന്ദ്രമന്ത്രിയും തമ്മിലുള്ള ഏകോപനമില്ലായ്മ പാര്‍ട്ടിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. സുരേഷ് ഗോപിക്കെതിരെ നടക്കുന്ന രാഷ്ട്രീയ ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ഇതുവരെ തയ്യാറായിട്ടില്ല. സുരേഷ് ഗോപിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് രാജീവ് ചന്ദ്രശേഖര്‍ മറുപടി പറയാനും കൂട്ടാക്കിയിട്ടില്ല.

ഇതിനിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി അടിയന്തര കോര്‍ കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്തു. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ച് നടക്കുന്ന കോര്‍ കമ്മിറ്റിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കും. സുരേഷ് ഗോപിയുമായുള്ള ശീതസമരം, എയിംസ്, ധൂര്‍ത്ത് അടക്കമുള്ള വിഷയങ്ങളിലായിരിക്കും വിമര്‍ശനമുയരുക. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഔദ്യോഗിക അജണ്ടയായതിനാല്‍ എന്‍ഡിഎ വൈസ് ചെയര്‍മാന്‍ എ എന്‍ രാധാകൃഷ്ണന്‍ പങ്കെടുക്കുന്നുണ്ട്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.

Content Highlights: AIMS Conflict in BJP Kerala follow with suresh Gopi statement

dot image
To advertise here,contact us
dot image