കൈക്കൂലി വിമാനടിക്കറ്റ്!!; നരേന്ദ്രനാഥ് വെല്ലൂരി ഐഎഫ്എസിന് വേണ്ടി പണം മുടക്കിയത് പെരിയാർ വാട്ടർ സ്പോർട്സ്

പെരിയാർ വാട്ടർ സ്പോർട്സ് നൽകിയ 1,35,000 രൂപ ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ ഉപയോഗിച്ചെന്ന വിവരാവകാശ മറുപടിയും റിപ്പോർട്ടറിന് ലഭിച്ചു

കൈക്കൂലി വിമാനടിക്കറ്റ്!!; നരേന്ദ്രനാഥ് വെല്ലൂരി ഐഎഫ്എസിന്   വേണ്ടി പണം മുടക്കിയത് പെരിയാർ വാട്ടർ സ്പോർട്സ്
dot image

തിരുവനന്തപുരം: അനർട്ട് മുൻ സിഇഒയും ഹൈഡൽ ടൂറിസം ഡയറക്ടറുമായിരുന്ന നരേന്ദ്രനാഥ് വെല്ലൂരി ഐഎഫ്എസ് കൈക്കൂലിയായി വിമാനടിക്കറ്റിൻ്റെ പണം കൈപ്പറ്റിയതിൻ്റെ തെളിവുകൾ റിപ്പോർട്ടറിന്. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പാർട്ടി നേതാക്കളുടെ കമ്പനിയായ പെരിയാർ വാട്ടർ സ്പോർട്സിൽ നിന്നാണ് വിമാന ടിക്കറ്റിന്റെ പണം കൈപ്പറ്റിയത്. പെരിയാർ വാട്ടർ സ്പോർട്സ് നൽകിയ 1,35,000 രൂപ ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ ഉപയോഗിച്ചെന്ന വിവരാവകാശ മറുപടിയും റിപ്പോർട്ടറിന് ലഭിച്ചു. ഈ ഫ്ലൈറ്റ് ടിക്കറ്റ് ഉപയോ​ഗിച്ച് നരേന്ദ്രനാഥ് വെല്ലൂരി കുടുംബസമേതം രാജസ്ഥാനിൽ പോയതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. നരേന്ദ്രനാഥ് വെല്ലൂരി ടിക്കറ്റ് എടുക്കാൻ അയച്ച മെയിലും കണ്ടെത്തിയിട്ടുണ്ട്.

പെരിയാർ വാട്ടർ സ്പോർട്സ് ബാങ്ക് വഴിയാണ് 1,3500 രൂപ സർക്കാർ സ്ഥാപനമായ ഒഡേപ്പക്കിന് നൽകിയത്. ഈ പണം ഉപയോ​ഗിച്ച് ഒഡേപ്പക്ക് നരേന്ദ്രനാഥ് വെല്ലൂരിയ്ക്ക് ടിക്കറ്റ് എടുത്തുകൊടുത്തു എന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. പണം കൈമാറിയ ബാങ്ക് സ്റ്റേറ്റ്മെൻ്റും റിപ്പോർട്ടറിന് ലഭിച്ചു.

റിപ്പോർട്ടർ പുറത്ത് വിട്ട ക്രമക്കേടുകളുടെ തെളിവുകൾ പുറത്ത് വന്നതിന് പിന്നാലെ രണ്ടാഴ്ച മുമ്പ് നരേന്ദ്രനാഥ വെല്ലൂരി ഐഎഫ്എസിനെ അനർട്ട് സിഇഒ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. കോടികളുടെ ടെൻഡർ ക്രമക്കേട് നടന്നതിൻ്റെ തെളിവുകളാണ് റിപ്പോർട്ടർ പുറത്ത് വിട്ടത്. നരേന്ദ്രനാഥ് വെല്ലൂരിക്കെതിരെ അഴിമതി ആരോപണവുമായി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രം​ഗത്ത് വന്നിരുന്നു. സ്മാർട്ട് സിറ്റി സോളാർ പ്ലാൻറ് ക്രമക്കേട്, പി എം കുസും സോളാർ പ്ലാൻറ് ക്രമക്കേട്, അട്ടപ്പാടി സോളാർ പ്ലാൻറ് ക്രമക്കേട്, ഹൈഡൽ ടൂറിസം പദ്ധതി ടെൻഡർ ക്രമക്കേട് തുടങ്ങിയവയുടെ തെളിവുകൾ റിപ്പോർട്ടർ പുറത്ത് വിട്ടതിനെ തുടർന്നായിരുന്നു നരേന്ദ്രനാഥ വെല്ലൂരി ഐഎഫ്എസിനെതിരെ നടപടി സ്വീകരിച്ചത്.

Content Highlights: Narendra Nath Veluri IFS bribe was used as a flight ticket

dot image
To advertise here,contact us
dot image