കാസർകോട് 17കാരിയെ അച്ഛനും അമ്മാവനും നാട്ടുകാരനും പീഡിപ്പിച്ചതായി പരാതി

പിതാവ് തന്നെ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്ന് കുട്ടി

കാസർകോട് 17കാരിയെ അച്ഛനും അമ്മാവനും നാട്ടുകാരനും പീഡിപ്പിച്ചതായി പരാതി
dot image

കാസർകോട്: 17വയസുകാരിക്ക് നേരെ കാസർകോട് ലൈംഗിക പീഡനം. അച്ഛനും അമ്മാവനും നാട്ടുകാരനുമാണ് പ്രതികൾ. പത്താം വയസ്സിൽ അച്ഛനാണ് ആദ്യമായി പെൺകുട്ടിയെ പീഡിപ്പിച്ചത്. കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പിതാവ് തന്നെ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്ന് കുട്ടി നൽകിയ മൊഴിയിൽ പറയുന്നു.

രണ്ടുമാസം മുൻപ് പെൺകുട്ടിയെ പീഡിപ്പിച്ച നാട്ടുകാരൻ വിജയൻ പൊലീസ് കസ്റ്റഡിയിലായി. കുട്ടിയുടെ അച്ഛനും അമ്മാവനുമായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

Content Highlights: Kasaragod sexual assault against 17 year old

dot image
To advertise here,contact us
dot image