പിസിബി ചീഫിന് കൈകൊടുത്ത് സൂര്യ; രൂക്ഷവിമർശനവുമായി ആരാധകർ

ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് നടത്തിയ പ്രസ് മീറ്റിന് ശേഷം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചീഫും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചീഫുമായ മൊഹ്‌സിൻ നാഖ്വിക്ക് കൈകൊടുത്തതാണ് ഇപ്പോൾ വൈറലാവുന്നത്

പിസിബി ചീഫിന് കൈകൊടുത്ത് സൂര്യ; രൂക്ഷവിമർശനവുമായി ആരാധകർ
dot image

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ അനായാസം വിജയിച്ചിരുന്നു. യുഎഇക്കെതിരെ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. യുഎഇയെ 57 റൺസിന് എറിഞ്ഞിട്ട ഇന്ത്യ 4.3 ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. എന്നാൽ ഏഷ്യാ കപ്പിന് മുമ്പ് പുറത്തിറങ്ങിയ വീഡിയോയാണ് ഇപ്പോൽ വൈറലാകുന്നത്.

Also Read:

ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് നടത്തിയ പ്രസ് മീറ്റിന് ശേഷം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചീഫും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചീഫുമായ മൊഹ്‌സിൻ നാഖ്വിക്ക് കൈകൊടുത്തതാണ് ഇപ്പോൾ വൈറലാവുന്നത്. എന്നാൽ ഇത് നല്ല രീതിയിലല്ല സോഷ്യൽ മീഡിയയിലെ ഇന്ത്യൻ ആരാധകരെടുത്തത്.

പാകിസ്ഥാനുമായുള്ള യുദ്ധവും പ്രശ്‌നങ്ങളും നിലനിൽക്കുന്ന സാഹചര്യങ്ങളിൽ ഇങ്ങനെ ചെയ്യാൻ സൂര്യക്ക് എങ്ങനെ സാധിക്കുന്നു എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ഇത് ബിസിസഐക്ക് നാണക്കേടാണെന്നും ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയെ ഭീഷണിപ്പെടുത്തിയവരിൽ നാഖ്വിയുമുണ്ടായിരുന്നു എന്നും ആരാധകർ കമന്റ് ചെയ്യുന്നു.

സെപ്റ്റംബർ 14നാണ് ഇന്ത്യാ-പാക് ഏഷ്യാ കപ്പ് പോരാട്ടം നടക്കുക.

Content Highlights- Fans Reacts as Surya Kumar Yadav Shake Hands with Mohsin Naqvi

dot image
To advertise here,contact us
dot image