തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിന്റെ ഭാര്യയ്ക്ക് ഇരട്ട വോട്ട് ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്

സിപിഐഎം ജനാധിപത്യത്തെ അട്ടിമറിക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി നടത്തിയതാണ് ഇരട്ട വോട്ട് എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം

തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിന്റെ ഭാര്യയ്ക്ക് ഇരട്ട വോട്ട് ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്
dot image

കോഴിക്കോട്: തിരുവമ്പാടിയിലും ഇരട്ട വോട്ട് ആരോപണം. തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിന്റെ ഭാര്യയ്ക്ക് ഇരട്ട വോട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. മുഹമ്മദ് ദിഷാലാണ് ഫേസ്ബുക്കിലൂടെ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

മുക്കം മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 12 കച്ചേരിയിലും കൂടരഞ്ഞി പഞ്ചായത്തിലെ വാര്‍ഡ് ഒൻപത് ആനയോടുമാണ് ലിന്റോ ജോസഫിന്റെ ഭാര്യ അനുഷയ്ക്ക് വോട്ടുളളതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇരട്ട വോട്ട് പുതുതായി ചേര്‍ക്കപ്പെട്ട ലിസ്റ്റിലാണുളളത്. സിപിഐഎം ജനാധിപത്യത്തെ അട്ടിമറിക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇരട്ട വോട്ട് എന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

എന്നാല്‍ വിവാഹത്തിനുശേഷം വോട്ടുചേര്‍ത്തപ്പോള്‍ ഉണ്ടായ പിഴവാണ് ഇതെന്നാണ് എംഎല്‍എയുടെ വിശദീകരണം. ഭാര്യയ്ക്ക് നേരത്തെ കൂടരഞ്ഞി പഞ്ചായത്തിലെ ആനയോട് വോട്ടുണ്ടായിരുന്നുവെന്നും വിവാഹശേഷം അത് മുക്കം മുനിസിപ്പാലിറ്റിയിലേക്ക് മാറ്റുകയായിരുന്നു എന്നുമാണ് എംഎല്‍എയുടെ വിശദീകരണം. ഇരട്ട വോട്ട് ചെയ്തിട്ടില്ലെന്നും കൂടരഞ്ഞിയിലെ പേര് വെട്ടാനുളള നടപടികള്‍ ചെയ്യുമെന്നും എംഎല്‍എ വ്യക്തമാക്കി.

Content Highlights: Thiruvambadi MLA Linto Joseph's wife have double vote: Youth Congress alleges

dot image
To advertise here,contact us
dot image