ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവം; ഒളിവില്‍ കഴിഞ്ഞിരുന്ന നാല് പേര്‍ പിടിയില്‍

വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്

ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവം; ഒളിവില്‍ കഴിഞ്ഞിരുന്ന നാല് പേര്‍ പിടിയില്‍
dot image

ഇടുക്കി: യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍. ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ആക്രമണം നടത്തിയ അന്നുതന്നെ ഇവര്‍ ബെംഗളൂരുവിലേക്ക് കടന്നു കളഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ശനിയാഴ്ച്ച വൈകുന്നേരത്തോടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ തൊടുപുഴയില്‍ വച്ചായിരുന്നു ഷാജന്‍ സ്‌കറിയയ്ക്ക് നേരെ ആക്രമണമുണ്ടായത്. അഞ്ചംഗ സംഘമാണ് ആക്രമിച്ചത് ഇതില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഷാജന്‍ സഞ്ചരിച്ച വാഹനത്തില്‍ ഥാര്‍ ഇടിച്ച് വാഹനം നിര്‍ത്തിച്ച ശേഷമാണ് ആക്രമണം നടത്തിയത്. അക്രമികളെ കണ്ടാല്‍ അറിയാമെന്നും ഇവര്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നുമായിരുന്നു ഷാജന്‍ സ്‌കറിയയുടെ മൊഴി. സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവിരം ലഭിച്ചത്. ഷാജന്‍ സ്‌കറിയയെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഷാജന്‍ സ്‌കറിയയെ ആക്രമിക്കുന്നതും ഷാജന്‍ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

അതേസമയം, തന്നെ കൊല്ലാന്‍ വേണ്ടി മനഃപൂര്‍വം നടത്തിയ ആക്രണമമാണ് നടന്നതെന്ന് ഷാജന്‍ സ്‌കറിയ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഐഎം പ്രവര്‍ത്തകനാണെന്നും അഞ്ച് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഷാജന്‍ സ്‌കറിയ കൂട്ടിച്ചേര്‍ത്തു.

Content Highlight; Four Arrested in Shajan Skariah Attack Case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us