നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറി; തലപ്പാടിയിൽ വാഹനാപകടം, അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

അമിതവേഗതയിലെത്തിയ കർണാടക ആർടിസി ബസാണ് അപകടത്തില്‍പ്പെട്ടത്

നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറി; തലപ്പാടിയിൽ വാഹനാപകടം, അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
dot image

കാസർകോട്: തലപ്പാടിയിൽ വാഹനാപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. കാസർകോട്- കർണാടക അതിർത്തിയിലാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണംവിട്ട് ബസ്‌കാത്തിരിപ്പു കേന്ദ്രത്തിലേക്കും പിന്നാലെ ഓട്ടോറിക്ഷയിലേക്കും ഇടിച്ചു കയറിയതായാണ് വിവരം.

മൂന്ന് സ്ത്രീകളും ഓട്ടോറിക്ഷ ഡ്രൈവറും പത്ത് വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരിൽ ചിലരെ മംഗലാപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിവരം. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞു.

Content Highlights: Thalappady road accident five people dead

dot image
To advertise here,contact us
dot image