സഞ്ജുവിന് അതിനും സാധിക്കും; ഏഷ്യാ കപ്പിന് മുമ്പ് കുട്ടിക്കാല കോച്ചിന്റെ വെളിപ്പെടുത്തൽ

ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ എന്നിവരുള്ളതിനാൽ സഞ്ജുവിന് ഓപ്പണിങ് റോൾ ലഭിക്കാനുള്ള സാഹചര്യം കുറവാണ്

സഞ്ജുവിന് അതിനും സാധിക്കും; ഏഷ്യാ കപ്പിന് മുമ്പ് കുട്ടിക്കാല കോച്ചിന്റെ വെളിപ്പെടുത്തൽ
dot image

ഏഷ്യാ കപ്പിൽ ഏത് ബാറ്റിങ് പൊസിഷനിൽ വേണമെങ്കിലും കളിക്കാൻ മലയാളി താരം സഞ്ജു സാംസണ് സാധിക്കുമെന്ന് അദ്ദേഹത്തിന്റെ കോച്ചും മെന്ററുമായ റൈഫി ഗോമസ്. ഏഷ്യാ കപ്പ് ടീമിലുള്ള താരം ഓപ്പണിങ്ങിൽ കളിക്കുമോ എന്നുള്ളത് സംശയകരമായ സാഹചര്യത്തിൽ റൈഫിയുടെ തുറന്നുപറച്ചിൽ.

ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ എന്നിവരുള്ളതിനാൽ സഞ്ജുവിന് ഓപ്പണിങ് റോൾ ലഭിക്കാനുള്ള സാഹചര്യം കുറവാണ്. എന്നാൽ സഞ്ജു ലോവർ ഓർഡറിൽ ബാറ്റ് ചെയ്യാൻ ഫ്‌ളെക്‌സിബിളാണെന്ന് പറയുകയാണ് റൈഫി.

'അന്താരാഷ്ട്ര തലത്തിലെ ഒരു പ്രൊഫഷണൽ കളിക്കാരൻ എന്ന നിലക്ക് സഞ്ജു ബാറ്റിങ്ങിൽ അഡ്ജസ്റ്റ്‌മെന്റ് നടത്താനും ലോവർ ഓർഡറിൽ കളിക്കാനും തയ്യാറാണ്. അവന്റെ ഫ്‌ളെക്‌സിബിലിറ്റിയാണ് അവനെ മുന്നോട്ട് നയിക്കുന്നത്. അതോടൊപ്പം അവന്റെ കഴിവിൽ അവന് നല്ല ആത്മവിശ്വാസവുമുണ്ട്,്' റൈഫി പറഞ്ഞു.

സഞ്ജുവിൻ പ്രഷറാകുന്ന പ്രശ്‌നമില്ലെന്നും അതെല്ലാം പുറത്തുള്ള കാര്യം മാത്രമാണെന്നും റൈഫി കൂട്ടിച്ചേർക്കുന്നു. അദ്ദേഹം ഇന്ത്യക്ക് വേണ്ടി ഏറ്റവും മികച്ച സംഭാവന ചെയ്യാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും റൈഫി പറഞ്ഞു.

Content Highlights- Raiphy Gomez says Sanju is Flexible to bat in Lower Order

dot image
To advertise here,contact us
dot image