'ആലുതുരുത്തിയിൽ ബസ് കയറി തിരുവല്ലയിൽ ഇറങ്ങി'; പത്തനംതിട്ടയിൽ കാണാതായ അമ്മയുടെയും പെൺമക്കളുടെയും CCTV ദൃശ്യങ്ങൾ

മൂവരെയും കാണാതായിട്ട് പതിനൊന്ന് ദിവസം

'ആലുതുരുത്തിയിൽ ബസ് കയറി തിരുവല്ലയിൽ ഇറങ്ങി'; പത്തനംതിട്ടയിൽ കാണാതായ അമ്മയുടെയും പെൺമക്കളുടെയും CCTV ദൃശ്യങ്ങൾ
dot image

പത്തനംതിട്ട: നിരണത്ത് കാണാതായ അമ്മയുടെയും രണ്ട് പെണ്‍മക്കളുടെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. നിരണം സ്വദേശിനി റീന കെ ജയിംസ്, മക്കളായ അക്ഷര (8), അല്‍ക്ക (6) എന്നിവരെയാണ് കാണാതായത്. ആലുംതുരുത്തിയില്‍ നിന്നും അമ്മയും മക്കളും സ്വകാര്യ ബസ്സില്‍ കയറി തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. പതിനൊന്ന് ദിവസമായിട്ട് മൂവരേയും കണ്ടുകിട്ടിയിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.

ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് അനീഷ് മാത്യുവിനൊപ്പം വാടക വീട്ടിലാണ് റീനയും മക്കളും താമസിച്ചിരുന്നത്. റീനയെ കാണുന്നില്ലെന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് അനീഷ് ബന്ധുക്കളെ അറിയിക്കുന്നത്. അപ്പോഴേക്കും മൂവരെയും കാണാതായിട്ട് രണ്ട് ദിവസം കഴിഞ്ഞിരുന്നു. തുടര്‍ന്ന് റീനയുടെ സഹോദരന്‍ റിയോ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് റീന അനീഷിനെതിരെ കുടുംബകോടതിയില്‍ കേസ് നല്‍കിയിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കി ഇരുവരും വീണ്ടും ഒരുമിച്ച് താമസിച്ച് വരുമ്പോഴാണ് റീനയെ കാണാതാകുന്നത്. റീനയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതാണ് അന്വേഷണത്തിന് തടസമാകുന്നത്. റിയോ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: CCTV footage of missing mother and daughters in Pathanamthitta

dot image
To advertise here,contact us
dot image