സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം ഒന്‍പതായി

മൈക്രോബയോളജി ലാബില്‍ ബുധനാഴ്ച്ച നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം ഒന്‍പതായി
dot image

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച സ്ത്രീയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ഒന്‍പതായി. പന്തീരാങ്കാവ് സ്വദേശിയായ 43കാരിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗബാധയെ തുടര്‍ന്ന് പ്രവേശിപ്പിച്ചത്. മൈക്രോബയോളജി ലാബില്‍ ബുധനാഴ്ച്ച നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. ചികിത്സയിലുള്ള മറ്റ് രോഗികളുടെ നില മെച്ചപ്പെട്ട് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട് സ്വദേശികളായ ആറ് പേരും മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നായി ആറുപേര്‍ എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലുള്ളത്.

Content Highlight; One more person confirmed with amebic meningoencephalitis in Kerala; number of patients reaches nine

dot image
To advertise here,contact us
dot image