
ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന പേസ് ബൗളർമാരിൽ ഒരാളാണ് മുഹമ്മദ് ഷമി. പരിക്ക് മൂലം കുറേ കാലം കളത്തിന് പുറത്താണെങ്കിലും ഇപ്പോഴും ഇന്ത്യൻ ടീമിൽ തന്റെതായ സ്ഥാനം ഷമിക്കുണ്ട്. കഴിഞ്ഞ ചാമ്പ്യൻ ട്രോഫിയിലും ഐപിഎല്ലിലും താരം കളിച്ചിരുന്നുവെങ്കിലും ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ പരിഗണിച്ചിരുന്നില്ല.
ടീമിൽ എടുക്കാത്തതിന്റെ കാരണം വ്യക്തമല്ലെങ്കിലും അതിന് ആരെയും പഴിക്കുന്നില്ലെന്ന് ഷമി പറയുന്നു. തിരിച്ചെത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും ഷമി അറിയിച്ചു. സെലക്ഷന് താങ്ങൾ ലഭ്യമായിരുന്നോ എന്ന് ചോദ്യത്തിന് ദുലീപ് ട്രോഫി കളിക്കാമെങ്കിൽ എന്ത് കൊണ്ട് ഇത് ട്വന്റി-20 കളിച്ച് കൂടാ എന്നായിരുന്നു ഷമിയുടെ മറുചോദ്യം.
'ഞാൻ സെലക്ഷനെ കുറ്റം പറയുകയോ അല്ലെങ്കിൽ പരാതിപ്പെടുകയോ ചെയ്യില്ല. ഞാൻ ടീമിന് ശരിയാണെങ്കിൽ അവിടെയുണ്ടാകും, ഇല്ലെങ്കിൽ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. ടീമിന് എന്താണ് ഏറ്റവും മികച്ചത് അതാണ് സെലക്ടർമാർ ചെയ്യേണ്ടത്. എനിക്ക് എന്റെ കഴിവിൽ വിശ്വാസമുണ്ട്. എനിക്ക് അവസരം ലഭിച്ചലാണ് ഞാൻ എൻരെ ബെസ്റ്റ് തന്നെ നൽകും, അതിന് വേണ്ടി ഞാൻ കഠിന പരിശ്രമം നടത്തുന്നുണ്ട്. ദുലീപ് ട്രോഫി കളിക്കാമെങ്കിൽ എനിക്ക് എന്തുകൊണ്ടട് ട്വന്റി-20 കളിച്ച് കൂടാ?,' ന്യൂസ് 24നോട് സംസാരിക്കവരെ ഷമി പറഞ്ഞു.
ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിച്ച താരത്തിന് കാര്യമായ മികവ് പുലർത്താൻ സാധിച്ചില്ല. ഒമ്പത് മത്സരത്തിൽ നിന്നും 11.23 ഇക്കോണമിയിൽ വെറും ആറ് വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പക്കുള്ള ടീമിലും ഷമിക്ക് ഫിറ്റ്‌നസ് പ്രശ്‌നം മൂലം അവസരം ലഭിച്ചില്ല.
Content Highlights- Muhammed Shami Replies after Asia cup snub