
പാലക്കാട്: ഓണക്കാലത്ത് സംസ്ഥാനത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ച് ഇന്ത്യൻ റെയിൽവെ. യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാനാണ് ട്രെയിൻ സർവീസ് അനുവദിച്ചത്. ട്രെയിൻ നമ്പർ 06009 ഡോ. എംജിആർ ചെന്നൈ സെൻട്രൽ-കണ്ണൂർ വൺവെ എക്സ്പ്രസ് സ്പെഷ്യൽ, ഓഗസ്റ്റ് 28-ന് രാത്രി 11.55-ന് ഡോ. എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ടിന് കണ്ണൂരിലെത്തും.
ട്രെയിൻ നമ്പർ 06125 കണ്ണൂർ-ബെംഗളൂരു എക്സ്പ്രസ് സ്പെഷ്യൽ ഓഗസ്റ്റ് 29-ന് രാത്രി 9.30-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11-ന് ബെംഗളൂരുവിൽ എത്തും. ട്രെയിൻ നമ്പർ 06126 ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് സ്പെഷ്യൽ ഓഗസ്റ്റ് 30-ന് രാത്രി ഏഴിന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.15-ന് കണ്ണൂരിലെത്തും.
Content Highlights: onam special train service