വാഹനാപകടത്തില്‍ ജമ്മു കശ്മീര്‍ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം; ഞെട്ടിച്ച് സിസിടിവി ദൃശ്യങ്ങള്‍

ഡോറില്‍ തട്ടിയതോടെ വാഹനം മറിയുകയും ഫരീദ് തെറിച്ചുവീഴുകയുമായിരുന്നു

dot image

ജമ്മു കശ്മീരിലെ ക്രിക്കറ്റ് താരത്തിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിന്നുള്ള യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഫരീദ് ഹുസൈനാണ് മരിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ അപ്രതീക്ഷിതമായി തുറന്നപ്പോള്‍ പിന്നില്‍ വരികയായിരുന്ന ഫരീദിന്റെ സ്‌കൂട്ടര്‍ തട്ടിയാണ് അപകടമുണ്ടായത്.

ഓഗസ്റ്റ് 20നാണ് സംഭവം. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോർ അപ്രതീക്ഷിതമായി റോഡിലേക്ക് തുറന്നതോടെ ബൈക്ക് ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. കാറിന്റെ ഡോര്‍ അപ്രതീക്ഷിതമായി തുറന്നതിനാല്‍ വാഹനം നിര്‍ത്താന്‍ സാധിച്ചില്ല. ഡോറില്‍ തട്ടിയതോടെ വാഹനം മറിയുകയും ഫരീദ് തെറിച്ചുവീഴുകയുമായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

റോഡിലൂടെ കടന്നുപോയ മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ ഉടന്‍തന്നെ ഫരീദിന് അടുത്തെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായ പരുക്കേറ്റ ഫരീദിനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച താരത്തിന്റെ മരണം സംഭവിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Also Read:

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കാര്‍ ഡ്രൈവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Jammu and Kashmir Cricketer Dies In A Road Accident, CCTV Footage Leaves People In Shock

dot image
To advertise here,contact us
dot image