
മലപ്പുറം: രേഖകള്‍ തിരുത്തി പ്രായപൂര്‍ത്തിയാവാത്തവരെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഹിയറിങ് ഓഫീസറെ ചുമതലയില്‍ നിന്ന് മാറ്റി. എന്‍ജിനീയറിംഗ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെയാണ് തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് മാറ്റിയത്. വിഷയത്തില്‍ കളക്ടറും തെരഞ്ഞെടുപ്പ് കമ്മീഷനും നഗരസഭാ സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് തേടി.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. 24 മണിക്കൂറിനകം വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ടാണ് നഗരസഭ സെക്രട്ടറി നോട്ടീസ് നല്‍കിയത്. ഇത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറിയാണ് മലപ്പുറം പൊലീസില്‍ പരാതി നല്‍കിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് പരാതിയില്‍ ഉന്നയിക്കുന്നു.
അപേക്ഷകരുടെ എസ്എസ്എല്‍സി ബുക്കിന്റെ കോപ്പി മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഫിയറിംഗില്‍ പരിശോധിച്ചില്ല. അത്തരത്തില്‍ ജനനതീയതി തീരുത്തി എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ് തിരുത്തി ഹാജരാക്കി. 2007 ജനുവരി ഒന്നിന് ശേഷം ജനിച്ചവരും പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയെന്നും പരാതിയില്‍ പറയുന്നു.
Content Highlights: Action against Hearing Officer over trying to Add minors in the voter list