
കൊച്ചി : മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള തിയേറ്ററുകളിൽ സിനിമാ ടിക്കറ്റിന് ഉയർന്ന നിരക്ക് ഈടാക്കുന്നതു തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കോട്ടയം തിരുവാർപ്പ് സ്വദേശി ജി മനുനായർ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
മൾട്ടിപ്ലക്സ് ഉൾപ്പെടെ സംസ്ഥാനത്തെ തിയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ റിപ്പോർട്ട് നൽകാനായി സമിതിയെ നിയമിച്ചതായി സർക്കാർ അറിയിച്ചു. സമിതിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പ്രതികൂല ഉത്തരവാണ് സർക്കാർ പുറപ്പെടുവിക്കുന്നതെങ്കിൽ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Content Highlight : Movie ticket price in theaters including multiplexes: Petition accepted on file