നിലമ്പൂര്‍-ഷൊര്‍ണൂര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ്

ട്രെയിന്‍ നമ്പര്‍ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി അശ്വിനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കത്തയച്ചു

dot image

ന്യൂഡല്‍ഹി: മലപ്പുറം- പാലക്കാട് മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ആശ്വാസവുമായി നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്. ട്രെയിന്‍ നമ്പര്‍ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി അശ്വിനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കത്തയച്ചു.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ആ മേഖലയിലെ ജനങ്ങളുടെ യാത്ര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മെമു സര്‍വീസ് വേണമെന്ന ആവശ്യം രാജീവ് ചന്ദ്രശേഖര്‍ മന്ത്രി അശ്വിനി വൈഷ്ണവിന് മുന്‍പില്‍ അവതരിപ്പിച്ചത്. വിഷയത്തില്‍ ഇടപെട്ടതില്‍ രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ചു. വികസിത കേരളത്തിനായി റെയില്‍ ഗതാഗതം കൂടുതല്‍ മേഖലകളിലേക്ക് എത്തിക്കാന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Content Highlights: Ashwini Vaishnav announced MEMU service connecting Nilambur-Shornur railway stations

dot image
To advertise here,contact us
dot image