'പവർഫുൾ മാസ് എൻ്റർടെയ്നർ', സിനിമ ഞാൻ വളരെയധികം ആസ്വദിച്ചു; കൂലിയുടെ ആദ്യ റിവ്യൂവുമായി ഉദയനിധി സ്റ്റാലിൻ

സിനിമാമേഖലയിൽ 50 വർഷം പൂർത്തിയാക്കിയ രജനികാന്തിനെയും ഉദയനിധി അഭിനന്ദിച്ചു

dot image

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. സിനിമയ്ക്ക് മേലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. അഡ്വാൻസ് ബുക്കിങ്ങിൽ സിനിമ നേടുന്ന കോടികളുടെ കണക്കുകളാണ് സോഷ്യൽ മീഡിയിലെ പ്രധാന ചർച്ചാ വിഷയം. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ അഭിപ്രായം പുറത്തുവന്നിരിക്കുകയാണ്. നടനും യുവജനക്ഷേമ, കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ആണ് സിനിമയുടെ അഭിപ്രായം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഒരു പവർഫുൾ മാസ് എൻ്റർടെയ്നർ എന്നാണ് ഉദയനിധി കൂലിയെ വിശേഷിപ്പിച്ചത്.

'നാളെ റിലീസ് ചെയ്യുന്ന രജനി സാറിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂലി എന്ന സിനിമ കാണാനിടയായി. ഒരു പവർഫുൾ മാസ്സ് എൻ്റർടെയ്നർ ആയ സിനിമ ഞാൻ വളരെയധികം ആസ്വദിച്ചു. ചിത്രം എല്ലാവരുടെയും ഹൃദയങ്ങൾ കീഴടക്കുമെന്ന് ഉറപ്പാണ്', ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ. ഒപ്പം കൂലിയുടെ അണിയറപ്രവർത്തകരെയും സിനിമാമേഖലയിൽ 50 വർഷം പൂർത്തിയാക്കിയ രജനികാന്തിനെയും ഉദയനിധി അഭിനന്ദിച്ചു. അതേസമയം, മികച്ച ബുക്കിംഗ് ആണ് കൂലിയ്ക്ക് ലഭിക്കുന്നത്. ആഗോള തലത്തിൽ പ്രീ സെയിലിൽ നിന്ന് 80 കോടിയാണ് സിനിമയുടെ നേട്ടം.

കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമിർ ഖാൻ എത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Udhayanidhi stalin about coolie

dot image
To advertise here,contact us
dot image