
പത്തനംതിട്ട: ചികിത്സയിലിരിക്കെ ഒന്നാം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രി 10 ലക്ഷം രൂപ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. റാന്നി മാര്‍ത്തോമ ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍ക്കും എതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.
ചികിത്സിച്ച ഡോക്ടറുടെ യോഗ്യതയിലും കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അട്ടിമറി നടത്തിയതായും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2024 ഫെബ്രുവരിയിലാണ് പത്തനംതിട്ട റാന്നിയില്‍ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥി ആരോണ്‍ വി വര്‍ഗീസ് മരിച്ചത്. വലതുകൈക്ക് ഒടിവുമായി എത്തിയ വിദ്യാര്‍ത്ഥിക്ക് ശരിയായി പരിശോധിക്കാതെ അനസ്‌തേഷ്യ നല്‍കിയതാണ് മരണകാരണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
Content Highlights: Child Rights Commission ordered compensation of Rs 10 lakh to parents over son death