ഭ്രമയുഗത്തിലാണ് ഏറ്റവും കൂടുതൽ പേടി അഭിനയിച്ചതെന്ന് കരുതി! പക്ഷെ അല്ല: അര്‍ജുന്‍ അശോകന്‍

ബോയിങ്ങ് ബോയിങ്ങിലെ ലാലേട്ടനെയും മുകേഷേട്ടന്‍റെയും മീറ്റർ പിടിച്ചാണ് സുമതി വളവിലെ കഥാപാത്രം ചെയ്തിരിക്കുന്നതെന്ന് അർജുൻ അശോകൻ പറയുന്നു

dot image

ജീവിതത്തിൽ ഏറ്റവും കൂടുതൽ പേടി 'അഭിനയിച്ചത്' 'ഭ്രമയുഗ'ത്തിലാണെന്ന് കരുതിയിരുന്ന സമയത്താണ് 'സുമതി വളവി'ൽ അഭിനയിച്ചതെന്ന് നടൻ അർജുൻ അശോകൻ. ഇത് തനിക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയും അഭിമുഖത്തിലുണ്ടായിരുന്നു.

സിനിമയുടെ ഇൻ്റർവലിനോട് അടുത്ത ഒരു 14 മിനിറ്റോളം വരുന്ന 'സീക്വൻസിൽ' ഒരു നടനെന്ന നിലയിൽ എക്സ്ട്രീം പേടിയിലേക്ക് അഭിനയിച്ചു ഫലിപ്പിക്കേണ്ടതുണ്ടായിരുന്നെന്നും, എന്നാൽ അത് 'ഭ്രമയുഗം' പോലെ ആവാതെ വ്യത്യസ്തമായ രീതിയിൽ ചെയ്യേണ്ടിയിരുന്നത് തനിക്ക് വെല്ലുവിളിയായിരുന്നെന്നും അർജുൻ അശോകൻ പറഞ്ഞു.

നിരവധി മികച്ച സിനിമകൾ തങ്ങളെ സ്വാധീനിച്ചിട്ടുള്ള കാര്യം ഇരുവരും വ്യക്തമാക്കി.

'ഡെമോണ്‍ടെ കോളനി', 'ആകാശഗംഗ', 'മണിച്ചിത്രത്താഴ്' പോലുള്ള 'എന്തായാലും കണ്ടിരിക്കേണ്ട ഗംഭീര ഹോറർ സിനിമകൾ' സംവിധായകൻ അഭിലാഷ് പിള്ള പ്രേക്ഷകർക്കായി സജസ്റ്റ് ചെയ്തു. ഹോളിവുഡ് സിനിമകൾ 'നിശബ്ദത' കൊണ്ട് ഗംഭീര ഇഫക്റ്റ് ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുകൂടാതെ 'ഭൂതകാലം' ഒരു കിടിലം സിനിമയാണെന്നും അതിൻ്റെ ഡയറക്ടർ രാഹുൽ 'വൺ ഓഫ് ദ പൊളി ഡയറക്ടേഴ്സ്' ആണെന്നും അർജുൻ അശോകൻ പറഞ്ഞു. ഭയങ്കര ഈസി ആയിട്ടുള്ളതാണ് അദ്ദേഹത്തിൻ്റെ ഒരു പരിപാടിയെന്നും എന്നാൽ സിനിമ കാണുമ്പോൾ, അല്പം വ്യത്യസ്തമാണെന്നും 'സംഗതി ടെറിഫിക്' ആണെന്നും അവർ സൂചിപ്പിച്ചു.

തൊണ്ണൂറുകളുടെ ഒരു 'വൈബിനു' ചേർന്ന കഥാ പശ്ചാത്തലമായിരുന്നതിനാൽ, 'ഗോഡ്ഫാദർ', 'പെരുവണ്ണാപുരത്തെ വിശേഷങ്ങൾ', 'മണിച്ചിത്രത്താഴ്' പോലുള്ള സിനിമകളുടെ പാറ്റേൺ ഈ സിനിമയ്ക്ക് പിടിക്കാൻ കഴിഞ്ഞെന്നും അതിൽ വിജയിച്ചെന്നും അഭിലാഷ് പിള്ള വ്യക്തമാക്കി. 'വിൻ്റേജ്' കാലഘട്ടത്തിൻ്റെ ഒരു 'വൈബ്' പിടിക്കുന്നതിനോട് ഒരു നടനെന്ന നിലയിൽ അർജുൻ അശോകനും താല്പര്യം തോന്നിയതായി അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. 'ബോയിങ് ബോയിങ്ങിലെ' മോഹൻലാലിനെയും മുകേഷിനെയും പിന്നെ ശിവകാർത്തികേയനെയും പോലെ കുറച്ചുകൂടെ 'എക്സെൻട്രിക്' ആയ ഒരു പെർഫോമൻസ് ആണ് സിനിമയിൽ ഇപ്പോൾ അർജുൻ ചെയ്തിരിക്കുന്നതെന്നും അഭിലാഷ് പിള്ള കൂട്ടിച്ചേര്‍ത്തു.

Content Highlights : Arjun Ashokan shares about how he performed 'fear' in 'Bramayugam' and 'Sumathi Valavu'

dot image
To advertise here,contact us
dot image