സാഹിത്യോത്സവ് അവാര്‍ഡ് ടി ഡി രാമകൃഷ്ണന് സമ്മാനിച്ചു

അമ്പതിനായിരത്തി ഒന്ന് രൂപയും പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫലകവുമാണ് അവാര്‍ഡ്.

dot image

പാലക്കാട്: പന്ത്രണ്ടാമത് സാഹിത്യോത്സവ് അവാര്‍ഡ് എഴുത്തുകാരനും നോവലിസ്റ്റുമായ ടി ഡി രാമകൃഷ്ണന് സമ്മാനിച്ചു. കേരള സാഹിത്യോത്സവിന്റെ ഭാഗമായി എസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയാണ് അവാര്‍ഡ് നല്‍കുന്നത്. കേരള സാഹിത്യോസവ് നടക്കുന്ന പാലക്കാട് പ്രത്യേകം സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങിലാണ് പുരസ്‌കാരദാനം നടന്നത്. സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം കെ പി മുഹമ്മദ് മുസ്ലിയാരാണ് അവാര്‍ഡ് ദാനം നടത്തിയത്. അമ്പതിനായിരത്തി ഒന്ന് രൂപയും പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫലകവുമാണ് അവാര്‍ഡ്.

കെ സി.നാരായണന്‍ അവാര്‍ഡ് ദാന പ്രഭാഷണം നടത്തി. രിസാല മാനേജിംഗ് എഡിറ്റര്‍ സി എന്‍ ജാഫര്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീറുല്‍ അഹ്ദല്‍ അധ്യക്ഷത വഹിച്ചു. പി എന്‍ ഗോപീകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ ടി അബൂബക്കര്‍ വിഷയാവതരണം നടത്തി. അവാര്‍ഡ് ജേതാവ് ടി ഡി രാമകൃഷ്ണന്‍ മറുപടി പ്രസംഗം നിര്‍വഹിച്ചു. അക്ഷരങ്ങളാണ് എഴുത്തുകാരന്റെ രാഷ്ട്രീയം. വെറുപ്പെന്ന വിശപ്പ് ആധുനിക കാലത്ത് അപരനെ പരിക്കേല്‍പ്പിക്കുന്നുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

Content Highlights: SAHITYOLSAV Award presented to TD Ramakrishnan

dot image
To advertise here,contact us
dot image